കുടുംബസംഗമവും പുതുവത്സരാഘോഷവും

ആലുവ: തൃക്കുന്നത്ത് റെസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമവും പുതുവത്സാരാഘോഷവും ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.ഡി. രാജൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ലിജി ജോയ്, എം.പി. സൈമൺ, സക്കറിയ ജേക്കബ് എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea53 thrikunnath തൃക്കുന്നത്ത് റെസിഡൻറ്സ് അസോസിയേഷൻ ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു ഫ്രീ ലെഫ്റ്റ് സംവിധാനം; ശിവരാത്രിക്ക് മുമ്പ് ടാറിങ് നടത്തണം--മനുഷ്യാവകാശ കമീഷൻ ആലുവ: പറവൂർ കവലയിലെ ഫ്രീ ലെഫ്റ്റ് സംവിധാനം പ്രയോജനപ്പെടുത്താൻ ശിവരാത്രിക്ക് മുമ്പേ ടാറിങ് പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ആവശ്യമായ നടപടികൾ എടുക്കാൻ ദേശീയപാത എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് കൂടുതൽ അനുഭവപ്പെടുന്ന ഭാഗമാണ് പറവൂർ കവലക്കും തോട്ടക്കാട്ടുകരക്കും ഇടയിലുള്ള പ്രദേശം. ഈ ഭാഗത്ത് റോഡ് വികസനത്തിന് സ്‌ഥലമേറ്റെടുത്തിട്ട് 15 വർഷത്തോളമായെങ്കിലും പുരോഗതി ഉണ്ടായില്ല. ദേശീയപാതയിൽ പറവൂർ കവലയിൽനിന്നും പറവൂരിലേക്ക് തിരിയുന്ന ഭാഗത്ത് നേരത്തേ തന്നെ ആവശ്യത്തിന് സ്‌ഥലമേറ്റെടുത്തിരുന്നെങ്കിലും ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കിയിരുന്നില്ല. പിന്നീട് ട്രാഫിക് പൊലീസ് അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്ന് ഈ ഭാഗത്തെ ട്രാൻസ്‌ഫോർമർ മാറ്റുകയും വഴിയൊരുക്കുകയും ചെയ്തു. എന്നാൽ, പിന്നീടും ദേശീയപാത അധികൃതർ അനാസ്‌ഥ തുടരുകയായിരുന്നു. പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്താണ് പരാതിയുമായി മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.