ഇൻസ്പെയർ ക്യാമ്പ്​ ഉദ്​ഘാടനം

കൊച്ചി: കേന്ദ്ര സർക്കാറി​െൻറ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മ​െൻറ് സ്പോൺസർ ചെയ്ത് തേവര സേക്രഡ് ഹാർട്ട് കോളജിലെ ഫിസിക്സ് ഡിപ്പാർട്ട്മ​െൻറ് സംഘടിപ്പിക്കുന്ന പഞ്ചദിന ഇൻസ്െപയർ ക്യാമ്പ് കേരള ഫിഷറീസ് സർവകലാശാല ൈവസ് ചാൻസലർ പ്രഫ. ഡോ. എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ േഡാ. പ്രശാന്ത് പാലക്കാപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫിസിക്സ് വിഭാഗം തലവൻ ഡോ. ജോർജ്കുട്ടി ജോസഫ്, സ്റ്റാഫ് സെക്രട്ടറി കെ.വി. വിനിൽ, െഎ.ക്യു.എ.സി േകാഒാഡിനേറ്റർ ഡോ. ജോസഫ് ടി. മൂലയിൽ, ക്യാമ്പ് ഒബ്സർവർ ഡോ. സിബി മാത്യു, ക്യാമ്പ് ജോയൻറ് കോ ഒാർഡിനേറ്റർ ഡോ. മാത്യു ജോർജ് എന്നിവർ സംസാരിച്ചു. എല്ലാ ദിവസവും രാവിലെ 8.45ന് ആരംഭിക്കുന്ന ക്യാമ്പ് രാത്രി എട്ടിന് അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.