അതിരുവിട്ട ആരാധകരെ ഭയന്ന്​ താരങ്ങൾ വേദി വിട്ടു

കൊച്ചി: തമിഴ് ചലച്ചിത്ര താരങ്ങളായ വിക്രം, തമന്ന എന്നിവർ ആരാധകരെ ഭയന്ന് വേദി വിട്ടു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ കൊച്ചിയിലെ ഒബറോണ്‍ മാളിലെത്തിയത്. എന്നാല്‍, ആരാധകർ അതിരുവിട്ടതോടെ ഒരു വാക്കുപോലും മിണ്ടാനാകാതെ താരങ്ങൾ വേദി വിടുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. താരങ്ങളെത്താന്‍ രണ്ടുമണിക്കൂര്‍ വൈകിയെങ്കിലും ക്ഷമയോടെ ആരാധകര്‍ കാത്തുനിന്നു. ആദ്യം വേദിയിലെത്തിയ തമന്ന ചുറ്റും കൂടി നിന്ന ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു. ഇതോടെ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകർ അടുത്തുകൂടി. വേദിയില്‍ വിക്രം കൂടി എത്തിയതോടെ സംഘാടകര്‍ക്ക് ആരാധകരെ നിയന്ത്രിക്കാനാകാതെയായി. സ്‌റ്റേജിലെ മൈക്ക്‌സെറ്റിനും സ്വകാര്യ ചാനല്‍ കാമറക്കും തകരാര്‍ സംഭവിച്ചു. താരത്തിനൊപ്പം സെല്‍ഫിയെടുക്കുകയും അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത യുവാവിനെ വിളിച്ച് ഉപദേശിച്ച് വിട്ടതായും പരാതികളൊന്നും ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു. തമിഴ് ചിത്രം 'സ്‌കെച്ചി'​െൻറ പ്രചാരണാർഥമാണ് വിക്രമും തമന്നയും എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.