ഹാഫിസ്​ സഇൗദി​െൻറ സംഘടനയെ പാകിസ്​താൻ കരിമ്പട്ടികയിൽ പെടുത്തി

ഇസ്ലാമാബാദ്: ഭീകരർക്ക് സഹായം നൽകുന്നത് തുടരുന്നുവെന്ന് ആരോപിച്ച് യു.എസ് സഹായം നിർത്തിവെച്ചതിനു പിന്നാലെ നടപടികളുമായി പാകിസ്താൻ. മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സഇൗദി​െൻറ ജമാഅത്തുദ്ദഅ്വ, ഫലാഹെ ഇൻസാനിയത്ത് എന്നിവ ഉൾപ്പെടെ 72 സംഘടനകളെ കരിമ്പട്ടികയിൽ െപടുത്തി. പാക് ആഭ്യന്തര മന്ത്രാലയമാണ് നിരോധിത സംഘടനകളുടെ പട്ടിക പുറത്തുവിട്ടത്. ഇവയെ സാമ്പത്തികമായോ മറ്റുനിലക്കോ സഹായിക്കുന്നത് ഒഴിവാക്കണമെന്നും നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും വാർത്തക്കുറിപ്പിൽ നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.