ആലങ്ങാട് പേട്ടതുള്ളൽ അമ്പാടത്ത് പ്രതിനിധിയുടെ നേതൃത്വത്തിൽ

ആലുവ: ഹൈകോടതിയുടെ താൽക്കാലിക ഉത്തരവ് വരുന്നത് വരെ സംഘടിപ്പിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാറി​െൻറ സാന്നിധ്യത്തിൽ നടന്ന ഇരു വിഭാഗക്കാരുടെയും യോഗത്തിലാണ് തീരുമാനം. ഇൗ മാസം 11ന് പേട്ടതുള്ളൽ നടക്കുന്നതിന് മുമ്പ് അമ്പാടത്ത് പ്രതിനിധിയെ ദേവസ്വം ബോർഡ് തീരുമാനിക്കും. പേട്ടതുള്ളലി‍​െൻറ മുൻനിരയിൽ നിൽക്കുന്നതിനായി ഇരു സംഘക്കാർക്കും 50 വീതം ബാഡ്ജ് അനുവദിക്കും. ബാഡ്ജ് ദേശത്തിന് പുറത്തുനിന്നുള്ളവർക്ക് കൈമാറാൻ പാടില്ല. ഇരു സംഘക്കാരുടെയും കൊടിയും ഗോളകയും ഒരുമിച്ച് എഴുന്നള്ളിക്കാനും തീരുമാനമായി. പേട്ടതുള്ളൽ സംബന്ധിച്ച് തർക്കം മുറുകിയതോടെയാണ് ആലങ്ങാട് കേന്ദ്രീകരിച്ചുള്ള ആലങ്ങാട് യോഗത്തി​െൻറയും മഞ്ഞപ്ര കേന്ദ്രീകരിച്ചുള്ള ആലങ്ങാട് യോഗത്തി​െൻറയും ഭാരവാഹികളുമായി ദേവസ്വം ബോർഡ് ചർച്ച നടത്തിയത്. ബോർഡ് അംഗങ്ങളായ കെ. രാഘവൻ, കെ.പി. ശങ്കരദാസ്, ഇരു സംഘങ്ങളുടെയും ഭാരവാഹികളായ ചെമ്പോല ശ്രീകുമാർ, ഹരീഷ് കുമാർ, സുധീഷ് കുമാർ, സജീവ് തത്തയിൽ, കെ.സി. സന്തോഷ്, ഗിരീഷ് കെ. നായർ, ഷാജി മൂത്തേടൻ, സുനിൽകുമാർ, വേണു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.