എജുക്കേഷനൽ എക്സ്​പോ

കൊച്ചി: സ​െൻറ് ആൽബർട്സ് കോളജ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അന്താരാഷ്ട്ര എജുക്കേഷനൽ 'എക്സ്പോ 2018' തുടങ്ങി. വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്തയും രക്ഷാധികാരിയുമായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ ഫാ. ആൻറണി അറക്കൽ അധ്യക്ഷത വഹിച്ചു. കുസാറ്റ് ചാൻസലർ പ്രഫ. ഡോ. ജെ. ലത മുഖ്യപ്രഭാഷണം നടത്തി. എസ്. ശർമ എം.എൽ.എ അക്വാ ഷോ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.എൽ. ജോസഫ്, കോളജ് റിസർച്ച് ഡീൻ ഡോ. ജെ. ജയിംസൺ എന്നിവർ സംസാരിച്ചു. ആറിന് സമാപിക്കും. ദിവസവും രാവിലെ ഒമ്പതുമുതൽ വൈകീട്ട് 6.30 വരെയാണ് എക്സ്പോ. ഉപരിപഠനം ആഗ്രഹിക്കുന്ന സ്കൂൾ-കോളജ് വിദ്യാർഥികൾ, മാതാപിതാക്കൾ എന്നിവർക്ക് എക്സ്േപാ സഹായകമാണ്. കാപ്ഷൻ es1 alberts സ​െൻറ് ആൽബർട്സ് കോളജിൽ നടക്കുന്ന ഇൻറർനാഷനൽ എജുക്കേഷനൽ എക്സ്പോ- -2018 വരാപ്പുഴ അതിരൂപത ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.