ആലപ്പുഴ കലക്​ടർക്കെതിരെ തോമസ്​ ചാണ്ടിയുടെ കമ്പനി ഹൈ​േകാടതിയിൽ

കൊച്ചി: നിലം നികത്തിയെന്ന് കണ്ടെത്തിയതി​െൻറ ആധികാരിക രേഖകൾ ലഭ്യമാക്കാത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിെവക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കലക്ടർക്കെതിരെ മുൻ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ കമ്പനിയുടെ ഹരജി. തങ്ങൾ നിലം നികത്തിയെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്ന ആവശ്യം കലക്ടർ നിരാകരിച്ചെന്ന് ചൂണ്ടിക്കാട്ടി ലേക് പാലസ് റിസോര്‍ട്സി​െൻറ മാതൃസ്ഥാപനമായ വാട്ടർ വേൾഡ് ടൂറിസം കമ്പനിയും മാനേജിങ് ഡയറക്ടർ മാത്യു ജോസഫുമാണ് ഹരജി നൽകിയിരിക്കുന്നത്. കലക്ടറുടെ വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. നിലം നികത്തിയെന്ന ആരോപണത്തെത്തുടർന്ന് കലക്ടർ കമ്പനി അധികൃതരെ ഹിയറിങ്ങിന് വിളിച്ചിരുന്നു. എന്നാൽ, ലീലാമ്മ ഇൗശോയുടെ പേരിലുള്ള ഭൂമിയിലെ നിലം നികത്തലുമായി ബന്ധപ്പെട്ടാണ് കമ്പനിക്ക് നോട്ടീസ് നൽകിയതെന്നും പുറംബണ്ടിലെ വിവാദ ഭൂമി കമ്പനിയുടേതല്ലെന്നും ഹരജിയിൽ പറയുന്നു. സമീപവാസികൾക്കൊപ്പം കമ്പനിയും ഇൗ ഭൂമി ഉടമയുടെ അനുമതിയോടെ പാർക്കിങ്ങിന് ഉപയോഗിക്കുന്നു. ഡിസംബർ 15ന് നടത്തിയ ഹിയറിങ്ങിൽ നികത്തുഭൂമിയിൽ സർവേ നടത്തി റിപ്പോർട്ട് തയാറാക്കിയെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും കമ്പനിയെ അറിയിച്ചു. കമ്പനിയുടെ അറിവോ വിശദീകരണമോ ഇല്ലാതെയാണ് റിപ്പോർട്ട് തയാറാക്കിയത്. ഇൗ സാഹചര്യത്തിൽ നിലം നികത്തിയതാണെന്ന് കണ്ടെത്താൻ അടിസ്ഥാനമാക്കിയ രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് കമ്പനി അപേക്ഷ നൽകിയെങ്കിലും റിപ്പോർട്ടി​െൻറ പകർപ്പ് മാത്രമാണ് നൽകിയത്. നിലം നികത്തലുമായി കമ്പനിയെ ബന്ധപ്പെടുത്താനിയടയാതെങ്ങനെ, രണ്ട് സർവേ നമ്പറുകളിൽ നിലം നികത്തിയത് ഏത് ഭാഗത്ത്, അനധികൃത നിലം നികത്തൽ ആരോപിക്കുന്ന ഭൂമിയുടെ സ്വഭാവമെന്ത്, ഒൗദ്യോഗിക രേഖകളിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടോ, നിലം നികത്തിയത് എപ്പോൾ, അനധികൃത നിലം നികത്തലിനെതിരെ അന്വേഷണമുണ്ടായിട്ടുണ്ടോ, നിലം നികത്തൽ ആരോപണത്തെത്തുടർന്ന് സ്ഥല പരിശോധന നടത്തിയിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ വിശദീകരണവും രേഖകളും വേണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ഡിസംബർ 15ന് നടന്ന ഹിയറിങ്ങില്‍ കലക്ടര്‍ അറിയിച്ചത് റിമോട്ട് സെന്‍സിങ് അതോറിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കുമെന്നാണ്. ഇത്തരമൊരു റിപ്പോര്‍ട്ട് സ്വാഭാവികനീതിക്ക് എതിരാണ്. ഇത് ഹരജിക്കാര്‍ക്ക് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കും. ആവശ്യപ്പെട്ട രേഖകൾ നൽകാൻ കലക്ടർക്ക് നിർദേശം നൽകണമെന്നും ഹരജി തീർപ്പാകുന്നതുവരെ നോട്ടീസി​െൻറ അടിസ്ഥാനത്തിലുള്ള നടപടികൾ നിർത്തിവെക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ട്. കലക്ടറുടെ നടപടികള്‍ മരവിപ്പിക്കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.