എം.ജി സർവകലാശാല വാർത്തകൾ

പുതുക്കിയ പരീക്ഷ തീയതി ഡിസംബർ 13ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിെവച്ചതുമായ മൂന്നാം സെമസ്റ്റർ എം.എ /എം.എസ്സി /എം.കോം/ എം.സി.ജെ/ എം.എസ്.ഡബ്ല്യു/ എം.ടി.എ (സി.എസ്.എസ്- 2016 അഡ്മിഷൻ റഗുലർ/ 2012, 2013, 2014, 2015 അഡ്മിഷൻ സപ്ലിമ​െൻററി/മേഴ്സി ചാൻസ്) പരീക്ഷകൾ ജനുവരി 12ന് ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ നടത്താനായി പുതുക്കിനിശ്ചയിച്ചു. അപേക്ഷ തീയതി ജനുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.വോക് (റഗുലർ - 2017 അഡ്മിഷൻ, 2014 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ്) പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി പത്തുവരെയും 50 രൂപ പിഴയോടെ 11വരെയും 500 രൂപ സൂപ്പർഫൈനോടെ 15വരെയും അപേക്ഷിക്കാം. 2014 അഡ്മിഷൻ സപ്ലിമ​െൻററി വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ടും 2015മുതൽ 2017വരെ അഡ്മിഷൻ വിദ്യാർഥികൾ കോളജ് പോർട്ടൽ വഴി ഓൺലൈനായും അപേക്ഷ സമർപ്പിക്കണം. പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്രാക്ടിക്കൽ 2017 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ- അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, വിഷ്വൽ ആർട്സ്, വിഷ്വൽ കമ്യൂണിക്കേഷൻ, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിങ് (യു.ജി., 2015 അഡ്മിഷൻ റഗുലർ, 2013 മുതൽ അഡ്മിഷൻ സപ്ലിമ​െൻററി/റീ അപ്പിയറൻസ്/ഇംപ്രൂവ്മ​െൻറ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ജനുവരി എട്ടുമുതൽ വിവിധ കോളജുകളിൽ നടത്തുന്നതാണ്. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2017 മേയ് /ജൂൺ മാസങ്ങളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ മ്യൂസിക് വോക്കൽ (സി.ബി.സി.എസ്.എസ് റഗുലർ/ സപ്ലിമ​െൻററി) പരീക്ഷകളുടെ പ്രാക്ടിക്കൽ ജനുവരി പത്തുമുതൽ 12വരെ ആർ.എൽ.വി കോളജിൽ നടത്തുന്നതാണ്. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2017 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി (2015 അഡ്മിഷൻ റഗുലർ/ സപ്ലിമ​െൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി എട്ട്, ഒമ്പത് തീയതികളിലും േപ്രാജക്ട് ഇവാേല്വഷൻ, വൈവാവോസി എന്നിവ 11, 12 തീയതികളിലും എറണാകുളം സ​െൻറ് ആൽബർട്സ് കോളജിൽ നടത്തുന്നതാണ്. വൈവാവോസി 2017 നവംബറിൽ നടത്തിയ പത്താം സെമസ്റ്റർ പഞ്ചവത്സര ബി.എ ക്രിമിനോളജി എൽ.എൽ.ബി (ഓണേഴ്സ്, 2015നുമുമ്പുള്ള അഡ്മിഷൻ റഗുലർ/ സപ്ലിമ​െൻററി) പരീക്ഷകളുടെ വൈവാവോസിയുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷഫലം 2017 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ ക്രിമിനോളജി എൽഎൽ.ബി (ഓണേഴ്സ്), ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്), ബി.കോം എൽഎൽ.ബി (ഓണേഴ്സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി 15വരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.