കൊച്ചി തുറമുഖത്തെ ഇ^മാലിന്യ ഇറക്കുമതി; എട്ട്​ പേർക്കെതിരെ സി.ബി.​െഎ കേസ്​

കൊച്ചി തുറമുഖത്തെ ഇ-മാലിന്യ ഇറക്കുമതി; എട്ട് പേർക്കെതിരെ സി.ബി.െഎ കേസ് കൊച്ചി: തുറമുഖത്ത് അനധികൃതമായി ഇ-മാലിന്യം ഇറക്കുമതി ചെയ്ത കേസിൽ കസ്റ്റംസ് അസി. കമീഷണർ അടക്കം എട്ട് പേർക്കെതിരെ സി.ബി.െഎ കേസെടുത്തു. കസ്റ്റംസ് പേട്ട സി.എഫ്.എസ് അസി. കമീഷണർ ജിമ്മി ജോസഫ്, സൂപ്രണ്ട് ബിന്ദു, കസ്റ്റംസ് പ്രിവൻറിവ് ഒാഫിസർ ആർ. രതീഷ്, ഇ-മാലിന്യം ഇറക്കുമതി ചെയ്ത കൊൽക്കത്ത കേന്ദ്രമായ അതുൽ ഒാേട്ടാമേഷൻ കമ്പനി, ഉടമ കേതൻ കംദാർ, വെണ്ണലയിലെ അജിത് അസോസിയേറ്റ്സിലെ ചാർേട്ടഡ് എൻജിനീയർ പി. അജിത്, തോപ്പുംപടി യൂനിവേഴ്സൽ എൻറർപ്രൈസസ് ഉടമ ഉണ്ണികൃഷ്ണൻ, അജയ് ഒാവർസീസ് കമ്പനി മാനേജിങ് പാർട്ണർ എ.എസ്. ജഗനാഥൻ എന്നിവരെ പ്രതികളാക്കിയാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ കൊച്ചിയിലും കൊൽക്കത്തയിലും അടക്കം 12 ഇടങ്ങളിൽ സി.ബി.െഎ പരിശോധന നടത്തി. വിദേശ രാജ്യങ്ങൾ പുറംതള്ളിയ ഉപയോഗശൂന്യമായ ഏകദേശം 16,000 ഫോേട്ടാസ്റ്റാറ്റ് മെഷീൻ അടക്കമുള്ള ഇക്ട്രോണിക് മാലിന്യം ഇറക്കുമതി ചെയ്തെന്നാണ് കേസ്. 2013 മുതലാണ് വൻതോതിൽ ഇ-മാലിന്യം ഇറക്കുമതി ചെയ്തത്. അതുൽ ഒാേട്ടാമേഷൻസ് കമ്പനി രാജ്യത്തി​െൻറ വിദേശനയവും 2011ലെ ഇ-മാലിന്യ ചട്ടങ്ങളും ലംഘിച്ചും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡി​െൻറ അനുമതിയില്ലാതെയുമാണ് ഇവ ഇറക്കുമതി ചെയ്തത്. കസ്റ്റംസ് ഹൗസ് ഏജൻറായ അജയ് ഒാവർസീസ് ഷിപ്പിങ്ങി​െൻറ മാനേജിങ് പാർട്ണർ ജഗനാഥൻ ഇറക്കുമതിക്കാരുമായി ഗൂഢാലോചന നടത്തി അപൂർണമായ രേഖകൾ സമർപ്പിച്ച് ഇറക്കുമതിക്ക് ഒത്താശ ചെയ്തെന്നാണ് ആരോപണം. ഇറക്കിയത് മാലിന്യമല്ലെന്നും പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണെന്നും ചൂണ്ടിക്കാട്ടി റിപ്പോർട്ട് തയാറാക്കിയതിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ പ്രതിചേർത്തത്. 15 വർഷത്തിലേറെ പഴക്കമുള്ള ഉൽപന്നങ്ങൾക്ക് ഏഴ്-എട്ട് വർഷം മാത്രം പഴക്കമെന്ന് രേഖപ്പെടുത്തിയതിനാണ് ചാർേട്ടഡ് എൻജിനീയറായ അജിത്തിനെ പ്രതിയാക്കിയത്. ഉൽപന്നങ്ങളിൽ ഭൂരിഭാഗവും അറ്റകുറ്റപ്പണി നടത്തേണ്ടതായിരുന്നു. എന്നാൽ, ഇവയെല്ലാം പ്രവർത്തനക്ഷമമാണെന്നും ചാർേട്ടഡ് എൻജിനീയർ വില ഉയർത്തിക്കാട്ടിയതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേെസടുത്തിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലും ഒാഫിസുകളിലും കൊൽക്കത്തയിലെ സ്ഥാപന ഒാഫിസുകളിലും സി.ബി.െഎ കൊച്ചി യൂനിറ്റ് എസ്.പി എ. ഷിയാസി​െൻറ മേൽനോട്ടത്തിലായിരുന്നു പരിേശാധന. അന്വേഷണ ഉദ്യോഗസ്ഥ സന്ദീപനി ഗാർഗ്, ഇൻസ്പെക്ടർമാരായ ദേവ്രാജ്, അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. കേസിൽ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം സി.ബി.െഎയുടെ നിരീക്ഷണത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.