നെട്ടൂരിൽ വില്ലേജ് ഓഫിസറുടെ വിലക്ക് മറികടന്ന് നിലം നികത്തൽ വ്യാപകം

നെട്ടൂർ: മരട് നഗരസഭ 23-ാം ഡിവിഷനിൽ കൈതവനക്കര മൂത്തേടം കോളനി ഭാഗത്ത് വില്ലേജ് ഓഫിസറുടെ സ്റ്റോപ്പ് മെമ്മോ നിലനിൽക്കേ, സ്വകാര്യ കെട്ടിടനിർമാണ കമ്പനിയുടെ നേതൃത്വത്തിൽ വ്യാപകമായ നിലംനികത്തൽ. തൊട്ടടുത്ത് നിർമാണം നടക്കുന്ന സ്വകാര്യ ഫ്ലാറ്റിൽനിന്ന് ചളിയും മണ്ണും മറ്റ് അവശിഷ്ടങ്ങളും ലോറിയിൽ എത്തിച്ച് പാടം പകുതി നികത്തി. അവധിദിവസമായ ചൊവ്വാഴ്ച അധികൃതർ ഇല്ലാത്ത അവസരം നോക്കിയാണ് നികത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.ഐ നേതാക്കൾ നികത്തൽ തടഞ്ഞു. കെ.എക്സ്. മാത്തൻ, കെ.ബി. വേണുഗോപാൽ, എ.എസ്. വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. നിലം ഉടമയുടെ െചലവിൽത്തന്നെ മണ്ണ് കോരിച്ച് നിലം പൂർവസ്ഥിതിയിലാക്കാൻ റവന്യൂ അധികാരികൾ തയാറാകണമെന്ന് സി.പി.ഐ മരട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ. പ്രസാദ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം റവന്യൂ അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. നികത്തൽ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ മരട് വില്ലേജ് ഓഫിസർ ഫോൺ എടുത്തില്ലെന്നും എ.ആർ. പ്രസാദ് പറഞ്ഞു. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ താലൂക്ക് ഒാഫിസർ ഫോണെടുക്കാത്തതിന് വില്ലേജ് ഓഫിസറെ താക്കീത് ചെയ്യുകയും ചെയ്തു. എന്നാൽ, നിലം നികത്തലിൽ പ്രദേശത്തെ സി.പി.എമ്മിനും സി.പി.ഐക്കും വ്യത്യസ്ത നിലപാടാണുള്ളതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ചിത്രം: es1 nettoor village നെട്ടൂരിൽ സ്റ്റോപ്പ് മെമ്മോ മറികടന്ന് സ്വകാര്യ കമ്പനി നടത്തുന്ന അനധികൃത നിലംനികത്തൽ ഭാഗവത സപ്താഹയജ്ഞം ചോറ്റാനിക്കര: അയ്യങ്കുഴി ശ്രീധർമശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തി​െൻറ ഭാഗമായി പ്രഥമ ഭാഗവത സപ്താഹയജ്ഞം ഇൗ മാസം ഏഴിന് തുടങ്ങും. വൈകീട്ട് 6.30ന് ക്ഷേത്രം രക്ഷാധികാരി പള്ളിപ്പുറത്തുമന നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടു മുതൽ നാരായണീയ പാരായണം, വിഗ്രഹപ്രതിഷ്ഠ, ആചാര്യവരണം, കലവറ നിറക്കൽ, മഹാത്മ്യ പാരായണം എന്നിവ നടക്കും. കുറുവട്ടൂർ ഹരി നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഇൗ മാസം 12ന് സ്വയംവര ഘോഷയാത്രയും തുഗ്മിണീ സ്വയംവരവും.13ന് ചോറ്റാനിക്കര ക്ഷേത്രത്തിൽനിന്ന് ദേശതാലം ഘോഷയാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.