നിരാലംബരുടെ പ്രതീക്ഷകൾക്ക് വെളിച്ചം പകർന്ന് വെസ് ബ്രൗണും കുടുംബവും

കൊച്ചി: പുതുവര്‍ഷത്തില്‍ നിരാലംബരായ കുട്ടികള്‍ക്കൊപ്പം പ്രതീക്ഷയുടെ മണ്‍ചെരാത് തെളിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം വെസ് ബ്രൗണും കുടുംബവും. പ്രാരാബ്ധങ്ങളിലും പ്രതിസന്ധികളിലും നഷ്ടപ്പെട്ട ജീവിതം ശാന്തിഭവനിലൂടെ തിരികെപിടിച്ചവരാണ് വെസ് ബ്രൗണിനൊപ്പം മണ്‍ചെരാത് തെളിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കള്‍ചറല്‍ അക്കാദമി ഫോര്‍ പീസി​െൻറ ആഭിമുഖ്യത്തില്‍ 'സേവ് ഒൗവര്‍ ഗേള്‍ ചൈല്‍ഡ്' എന്ന കാമ്പയിനി​െൻറ ഭാഗമായാണ് വെസ് ബ്രൗണ്‍, ഭാര്യ ലിയാന, മക്കളായ ലോല, ലിലിയ, ഹാലി എന്നിവര്‍ എറണാകുളം കമ്മട്ടിപ്പാടം ശാന്തിഭവനിലെത്തിയത്. അക്കാദമി ഡയറക്ടര്‍ ബീന സെബാസ്റ്റ്യ​െൻറയും ലിയാനയുടെയും യു.കെയിലുള്ള പൊതുസുഹൃത്തിലൂടെ ശാന്തിഭവനെക്കുറിച്ച് അറിഞ്ഞ ലിയാന സന്ദര്‍ശനത്തിന് താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. ക്രിസ്മസ് ദിനത്തില്‍ ശാന്തിഭവനിലെത്തി. ചൊവ്വാഴ്ച മക്കളെയും കൂട്ടി വീണ്ടുമെത്തി. ജീവിതത്തില്‍ നിരവധി ചൂഷണങ്ങളും പ്രതിസന്ധികളും നേരിട്ട അനുഭവങ്ങള്‍ ശാന്തിഭവനിലെ അന്തേവാസികള്‍ അതിഥികളുമായി പങ്കുെവച്ചു. കുട്ടികള്‍ അവതരിപ്പിച്ച ഗാനത്തിനൊപ്പം ലിയാനയും ഹാലിയും നൃത്തംെവച്ചു. പെൺകുട്ടികളുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് വെസ് ബ്രൗൺ പറഞ്ഞു. ഇവരുടെ വിജയകഥകള്‍ നല്‍കുന്ന ഊര്‍ജം സമൂഹത്തിലേക്കും പകരണമെന്ന് ലിയാന പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.