നികുതി വെട്ടിച്ച് കടത്തിയ ഒരുകോടിയുടെ സ്വർണം പിടികൂടി

കൊച്ചി: നികുതി വെട്ടിച്ച് രേഖകളില്ലാതെ കടത്തിയ ഒരുകോടിയുടെ സ്വർണാഭരണങ്ങൾ കോതമംഗലത്ത് പിടികൂടി. സംസ്ഥാന ചരക്ക് സേവന നികുതി വിഭാഗമാണ് തൃശൂർ ഒല്ലൂർ സ്വദേശി പോളിൽനിന്ന് അഞ്ചര കിലോ സ്വർണം പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 8.30ന് കോതമംഗലം പാലത്തിനടുത്ത് ഇയാൾ സഞ്ചാരിച്ച ടൊയോേട്ടാ കാറിൽനിന്ന് ആഭരണങ്ങൾ കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത ആഭരണങ്ങൾ സർക്കാർ ട്രഷറിയിലേക്ക് മാറ്റി. തൃശൂരിൽനിന്ന് എറണാകുളത്തെ ജ്വല്ലറികളിലേക്ക് എത്തിച്ചതായിരുന്നു ഇവ. കോതമംഗലത്തെ സ്ഥാപനങ്ങളിൽ നൽകിയശേഷം എറണാകുളത്തേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു കാർ തടഞ്ഞത്. ചരക്ക് സേവന നികുതി വിഭാഗം അസിസ്റ്റൻറ് കമീഷണർ ജോൺസൺ ചാക്കോ, ഇൻസ്പെക്ടിങ് ഓഫിസർമാരായ രാജഗോപാൽ, ബിനോയ്, ഗിരീഷ്, ൈഡ്രവർ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.