നവീകരിച്ച മത്സ്യ വിപണന കേന്ദ്രത്തി​െൻറ ഉദ്​ഘാടനം

കൊച്ചി: സി.െഎ.എഫ്.ടി സാേങ്കതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നവീകരിച്ച മത്സ്യവിപണന കേന്ദ്രം ഇന്ന് തൃപ്പൂണിത്തുറ വലിയകാവ് പാവംകുളങ്ങര ജങ്ഷനിൽ പ്രവർത്തനമാരംഭിക്കും. നഗരസഭാധ്യക്ഷ ചന്ദ്രികാദേവി ഉദ്ഘാടനം നിർവഹിക്കും. സി.െഎ.എഫ്.ടി ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ ആദ്യ വിൽപന നിർവഹിക്കും. സി.െഎ.എഫ്.ടി മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്കുകളിൽ ദുർഗന്ധവും ഇൗച്ച-കീട ശല്യവുമില്ലാതെ മത്സ്യ വിപണനം നടത്താൻ ഉപകരിക്കും. വാഷ് ബേസിനോടുകൂടിയ ഫിഷ് ഡ്രസിങ് യൂനിറ്റ്, ജലസംഭരണി, മത്സ്യം മുറിച്ച് വിൽക്കാനുള്ള ഉപകരണങ്ങൾ എന്നിവയാണ് ഇതി​െൻറ പ്രധാന ആകർഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.