ഭൂമി ഇടപാടിലെ ക്രമക്കേട്​: വൈദികരുടെ പരസ്യ പ്രസ്​താവനയിൽ വിമർശനം

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉൾപ്പെട്ട വിവാദ ഭൂമിയിടപാട് സഭയിലുണ്ടാക്കിയ പ്രതിസന്ധി ചർച്ച ചെയ്യാൻ തിങ്കളാഴ്ച ചേർന്ന സഭയുടെ സ്ഥിരം സുന്നഹദോസി​െൻറ അടിയന്തര യോഗത്തിൽ ഇടപാട് സംബന്ധിച്ച് പരസ്യപ്രതികരണം നടത്തിയ വൈദികർക്കെതിരെ രൂക്ഷ വിമർശനം. കര്‍ദിനാളിനെതിെര പരസ്യപ്രസ്താവന നടത്തുന്ന വൈദികര്‍ക്കെതിെര കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും യോഗത്തിൽ നല്‍കി. കാക്കനാട് മൗണ്ട് സ​െൻറ് തോമസില്‍ ചേര്‍ന്ന അടിയന്തര സിനഡില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറെമ രണ്ട് സഹായ മെത്രാന്മാരും വൈദികരും പങ്കെടുത്തു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ജാഗ്രത പുലർത്തേണ്ടിയിരുന്നെന്നും ചിലർ അഭിപ്രായപ്പെട്ടു. വൈദികർ പ്രതികരണത്തിൽ സംയമനം പാലിക്കണമെന്ന് യോഗം നിർേദശിച്ചു. ഭൂമി ഇടപാട്‌ സംബന്ധിച്ച റവന്യൂ രേഖകളും ബന്ധപ്പെട്ടവരില്‍നിന്നുള്ള വിശദീകരണവും പരിശോധിക്കാൻ അന്വേഷണ സമിതി സാവകാശം ചോദിച്ചിരുന്നു. അന്തിമ റിപ്പോർട്ട് ലഭിച്ചാൽ 31ന് ചേരുന്ന സമ്പൂര്‍ണ സിനഡില്‍ സമര്‍പ്പിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരെ ഏതെങ്കിലും വിധത്തിൽ ഗൂഢാലോചനയോ മറ്റോ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദ അേന്വഷണം നടത്തണമെന്ന ആവശ്യവും സമ്പൂർണ സിനഡിന് മുന്നിൽ വെച്ചേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.