വൈകി ഉണർന്ന്​ പകലും തെളിഞ്ഞ്​ ഹൈമാസ്​റ്റ്​ ലൈറ്റ്​

പിറവം: രാത്രി പത്തിനുമാത്രം തെളിയുകയും പിറ്റേന്ന് ഉച്ചവരെ പ്രകാശിക്കുകയും ചെയ്യുന്ന പിറവം ആശുപത്രിപ്പടിയിലെ ഹൈമാസ്റ്റ് ലൈറ്റി​െൻറ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം. രണ്ടുവർഷം വാറൻറിയോടെ സ്ഥാപിച്ച വിളക്കിന് ഒരുവർഷം പിന്നിട്ടപ്പോഴാണ് ഈ ദുർഗതി. എം.പി ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. നൂറുകണക്കിന് ആളുകൾ എത്തുന്ന പിറവം താലൂക്ക് ആശുപതിയുടെ സമീപെത്ത വിളക്ക് തിരക്കേറിയ സമയങ്ങളിൽ തെളിയാത്തതുമൂലം ജനം ബുദ്ധിമുട്ടിലാണ്. പകൽ തെളിഞ്ഞുകിടക്കുന്നതുമൂലം വൈദ്യുതിയും പാഴാകുന്നു. വാറൻറി കാലാവധി അവസാനിച്ചിട്ടില്ലാത്തതിനാൽ എം.പിയുടെ ഓഫിസിൽ ഇടപെട്ട് വിളക്ക് അറ്റകുറ്റപ്പണി നടത്തണമെന്ന് നഗരസഭ കൗൺസിലർ സോജൻ ജോർജ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.