അഴിമതിക്കാരെ സംരക്ഷിക്കുന്നത് രാഷ്​ട്രീയക്കാർ അവസാനിപ്പിക്കണം ^മന്ത്രി

അഴിമതിക്കാരെ സംരക്ഷിക്കുന്നത് രാഷ്ട്രീയക്കാർ അവസാനിപ്പിക്കണം -മന്ത്രി കുത്തിയതോട്: സഹകരണമേഖലയിലെ അഴിമതിക്കാരെ സംരക്ഷിക്കുന്നത് രാഷ്ട്രീയക്കാർ അവസാനിപ്പിക്കണമെന്ന് മന്ത്രി ജി. സുധാകരൻ. എഴുപുന്ന തെക്ക് സർവിസ് സഹകരണ ബാങ്ക് കുത്തിയതോട് ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറങ്ങളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും ഇടപെടേണ്ടതാണ് സഹകരണ സ്ഥാപനങ്ങൾ. എന്നാൽ, ജോലിയിൽ പ്രവേശിച്ച് പണം കണ്ടുതുടങ്ങുന്നതോടെ അത് സ്വന്തമാക്കാൻ ശ്രമിക്കുന്നു. അത്തരക്കാർക്കെതിരെ കേസെടുക്കുകയും സ്ഥാപനത്തിനുണ്ടായ നഷ്ടം ഈടാക്കുകയും വേണം. എന്നാൽ, ഇവർ രക്ഷപ്പെടുന്നത് രാഷ്ട്രീയക്കാരുടെ സഹായത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗണ്ടറി​െൻറ ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. നാളികേര കർഷകരെ സഹായിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌ട്രോങ് റൂം ഉദ്ഘാടനം സി.ബി. ചന്ദ്രബാബുവും ആദ്യ നിക്ഷേപം സ്വീകരിക്കൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോയും നിർവഹിച്ചു. സി.ടി. വിനോദ് അവാർഡുകൾ വിതരണം ചെയ്തു. ഷാജി ജോർജ്, സൂസൻ സെബാസ്റ്റ്യൻ, എസ്. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.