വിദേശതോട്ടങ്ങൾക്കെതിരായ കേസ​േന്വഷണം ഊർജിതമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബ്രിട്ടീഷ് കമ്പനികൾ 1947ന് മുമ്പ് കൈവശംവെച്ചിരുന്ന തോട്ടങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട കേസേന്വഷണം ഊർജിതമെന്ന് ക്രൈംബ്രാഞ്ച്. തോട്ടം ഉടമകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ മൂന്നെണ്ണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അതിൽ രണ്ടെണ്ണം നെല്ലിയാമ്പതിയിലെ ബിയാട്രിസ്, പുലയമ്പാറ കേസുകളാണ്. മറ്റ് കേസുകളിൽ ഊർജിത അന്വേഷണം നടക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവനുസരിച്ച് ഐ.ജി എസ്. ശ്രീജിത് തയാറാക്കിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ 39 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഭൂമി കൈവശംവെച്ചിരിക്കുന്നവരുടെ കൈയിൽ ഭൂമിയുടെ തണ്ടപ്പേർ രേഖകളില്ലെന്നും അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയവർക്കെതിരെ സർക്കാർ 1958ലെ ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു. നിയമവിരുദ്ധമായി ഭൂമി കൈവശംവെക്കുന്നതിന് വ്യാജ രേഖകളുണ്ടാക്കാൻ സഹായം നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് 39 കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ക്രൈംബ്രാഞ്ച് യൂനിറ്റ് 13 കേസെടുത്തു. അതിൽ ഏഴ് കേസുകൾ മൂന്നാർ പൊലീസ് സ്റ്റേഷനിലാണ്. എച്ച്.എം.എൽ മുമ്പ് കൈവശംവെച്ചിരുന്ന ഹാരിസൺ ഗ്രൂപ്പിന് കൈമാറിയ കൊക്കയാർ വില്ലേജിലെ ബോയ്സ് എസ്റ്റേറ്റി​െൻറ ഇപ്പോഴത്തെ കൈവശക്കാരെ പ്രതിചേർത്ത് പെരുവന്താനം പൊലീസ് കേസെടുത്തു. തലയാർ ടീകമ്പനിക്കെതിരെ മറയൂർ, ടി.ആർ.ആൻഡ് ടി കമ്പനിക്കെതിരെ പെരുവന്താനം, മറ്റ് കമ്പനികൾക്കെതിരെ ശാന്തൻപാറ, ദേവികുളം തുടങ്ങിയ പൊലീസ് സ്േറ്റഷനുകളിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. അതിൽ എറണാകുളം ക്രൈംബ്രാഞ്ചിന് കീഴിലുള്ള കോട്ടയം സബ് യൂനിറ്റിൽ കെ.പി. യോഹന്നാ​െൻറ ചെറുവള്ളി എസ്റ്റേറ്റിനെ പ്രതിയാക്കി എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദേശ തോട്ടങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് ഒരു കേസിലാണ്. പെരിനാട് വില്ലേജിൽ മിഡ് ലാൻഡ് റബർ ആൻഡ് പ്രൊഡ്യൂസിങ് കമ്പനി മണിയാറിൽ സർക്കാർ ഭൂമി അനധികൃതമായി കൈവശം വെക്കുെന്നന്നാണ് കേസ്. പാടഗിരി പോബ്സ്, നെല്ലിയാമ്പതി മോൺവുഡ്, കാരപ്പാറ തുടങ്ങി 23 എസ്റ്റേറ്റുകളുടെ കേസുകളിൽ പാലക്കാട് യൂനിറ്റ് അന്വേഷണം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.