ഊബർ ടാക്സി ഡ്രൈവർക്ക് മർദനം

കൊച്ചി: വാഹനങ്ങള്‍ തമ്മില്‍ ഉരസിയതി​െൻറ പേരില്‍ ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. സൗത്ത് കളമശ്ശേരി മേപ്പറമ്പിൽ നവാസിനാണ് (45) മർദനമേറ്റത്. മൂക്കിന് ഗുരുതര പരിക്കേറ്റ നവാസിനെ ഇടപ്പള്ളി എം.എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇടപ്പള്ളി ലുലുമാളിന് സമീപത്തുനിന്ന് പാലം ഇറങ്ങി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഊബര്‍ ടാക്‌സിയും പാലത്തിന് താഴേ കൂടി എറണാകുളം ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയും തമ്മില്‍ സ​െൻറ് ജോര്‍ജ് സ്‌കൂളിന് സമീപത്തുവെച്ച് നേരിയ രീതിയില്‍ ഉരസിയിരുന്നു. വൈകീട്ട് മൂേന്നാടെ നടന്ന സംഭവം പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. ഒരു മണിക്കൂറിനുശേഷം എത്തിയ ഒരു സംഘം ആളുകൾ നവാസിനെ ആക്രമിക്കുകയായിരുന്നു. നവാസിെന തിരഞ്ഞ് എത്തിയ ഇവർ ഇടപ്പള്ളി അൽ അമീൻ സ്കൂളിന് മുന്നിൽ െവച്ചാണ് ആക്രമണം നടത്തിയത്. മർദനത്തിൽ നവാസി​െൻറ മൂക്കി​െൻറ പാലത്തിന് സാരമായ പരിക്കേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. er Navas Uber Driver ചികിത്സയിൽ കഴിയുന്ന നവാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.