കുട്ടനാട്ടില്‍ കാര്‍ഷിക വായ്പ തിരിമറി; ബാങ്ക്​ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും

കുട്ടനാട്: കുട്ടനാട്ടില്‍ കാര്‍ഷിക വായ്പയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നതും പരിശോധിക്കുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. വിജയകുമാരന്‍ നായര്‍ പറഞ്ഞു. തട്ടിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതിയില്‍ പറയുന്ന കാവാലം കര്‍ഷകമിത്ര കര്‍ഷകസംഘം ജോയൻറ് ലയബിലിറ്റി ഗ്രൂപ്പി​െൻറ പ്രസിഡൻറിനെയും സെക്രട്ടറിയെയും പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. നാല് പരാതികളാണ് പൊലീസ് നിലവില്‍ അന്വേഷിക്കുന്നത്. വായ്പ തട്ടിപ്പിലുള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘം ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.