കായംകുളം എൻ.ടി.പി.സി സ്ഥലം സർക്കാർ ഏ​െറ്റടുക്കണം ^ചെന്നിത്തല

കായംകുളം എൻ.ടി.പി.സി സ്ഥലം സർക്കാർ ഏെറ്റടുക്കണം -ചെന്നിത്തല ഹരിപ്പാട്: ഒരു യൂനിറ്റ് വൈദ്യുതിപോലും ഉൽപാദിപ്പിക്കാത്ത കായംകുളം എൻ.ടി.പി.സി സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് വൈദ്യുതി ഭവൻ ബഹുനില കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാർ അടിസ്ഥാനത്തിൽ സംസ്ഥാനം എൻ.ടി.പി.സിക്ക് 260 കോടിയാണ് മാസംതോറും കൊടുക്കുന്നത്. ഇത് വലിയ ബാധ്യതയാണ്. നാഫ്തയുടെ വില വർധിച്ചതുകൊണ്ടാണ് എൻ.ടി.പി.സി തന്നെ വൈദ്യുതി ഉൽപാദനം നിർത്തിയത്. എൻ.ടി.പി.സിയുടെ വൈദ്യുതി വില യൂനിറ്റിന് 11 രൂപ എന്നുള്ളത് കായംകുളത്ത് മാത്രമാണ്‌. അതേസമയം, യൂനിറ്റിന് അഞ്ചുരൂപക്ക് ആന്ധ്രയിലും തമിഴ്നാട്ടിലും വൈദ്യുതി ലഭ്യമാണ്‌. നമുക്ക് പാരമ്പര്യ ഊർജ ഉൽപാദനത്തിലേക്ക് മാറേണ്ടതുണ്ട്‌. വളരെ ചെലവുകുറഞ്ഞ സൗരോർജ പദ്ധതിയിലേക്ക് മാറണം. ജലവൈദ്യുതി പദ്ധതിക്ക് ഇനി കേരളത്തിൽ സാധ്യതയില്ല. വൈദ്യുതിയുടെ പ്രസരണ നഷ്ടം കുറച്ചുകൊണ്ടുവരേണ്ടതുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വ്യാപകമായി സൗരോർജം ഉപേയാഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൻ സുധ സുശീലൻ അധ്യക്ഷത വഹിച്ചു. ബി. ബാബുപ്രസാദ്, ടി.കെ. ദേവകുമാർ, ജോൺ തോമസ്, രമ്യ രമണൻ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി, എം.കെ. വിജയൻ, ബബിത ജയൻ, എച്ച്. നിയാസ്, എസ്. രാജേന്ദ്രക്കുറുപ്പ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശൗചാലയ മാലിന്യ വാഹനം തടഞ്ഞവർക്കെതിരെ കേസെടുക്കരുത് -മന്ത്രി സുധാകരൻ കുട്ടനാട്: നെടുമുടി പഞ്ചായത്തിൽ കക്കൂസ് മാലിന്യമൊഴുക്കിയ വാഹനം മറിച്ചിട്ടു എന്നുപറഞ്ഞ് ജനങ്ങൾക്കെതിരെ കേസെടുത്ത നടപടി ഒഴിവാക്കണമെന്ന് മന്ത്രി ജി. സുധാകരൻ ജില്ല പൊലീസ് ചീഫിന് നിർദേശം നൽകി. പിണറായി സർക്കാറി​െൻറ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് മാലിന്യമുക്ത കേരളം. ജില്ലയിലെ പല പ്രധാന സ്ഥലങ്ങളിലും ഇതുപോലെ വാഹനങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പഞ്ചായത്തുകൾകൂടി മുൻകൈയെടുത്ത് ശരിയായ നടപടികൾ കുറ്റക്കാർക്കെതിരെ സ്വീകരിക്കണം. വാഹനം തോട്ടിലോട്ട് തള്ളിയിട്ടതായി ആർക്കും അറിയില്ല. നെടുമുടി പഞ്ചായത്ത് പ്രസിഡൻറ് ചാക്കോയാണ് ബഹുജനങ്ങൾക്കെതിരെ കേസ് എടുക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.