പിറവം: രൂക്ഷ പൊടി ശല്യത്തെത്തുടർന്ന് പാമ്പാക്കുട പഞ്ചായത്തിലെ കുഴിയാമറ്റത്തിൽപടിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ടോറസ്-ടിപ്പർ ലോറികൾ തടഞ്ഞു. തകർന്ന റോഡിലൂടെ ദിവസവും അമിതഭാരം കയറ്റി ലോറികൾ പോകുന്നതിനാൽ മാസങ്ങളായി ജനം ദുരിതമനുഭവിക്കുകയാണ്. റോഡ് ഉടൻ ടാർ ചെയ്യുമെന്ന അധികൃതരുടെ ഉറപ്പിനെത്തുടർന്ന് മാസങ്ങൾക്കുമുമ്പ് നാട്ടുകാരുടെ നേതൃത്വത്തിൽ കരിങ്കൽചീളുകളും പൊടിയും ഉപയോഗിച്ച് താൽക്കാലികമായി കുഴികൾ അടച്ചിരുന്നു. എന്നാൽ, നിരന്തരമായി വാഹനങ്ങൾ പോകുന്നതിനാൽ പൊടിശല്യം വർധിച്ചു. ഇേതതുടർന്നാണ് നാട്ടുകാർ ലോറികൾ തടഞ്ഞത്. സിബി ജോളി, സാബു മുള്ളങ്കുഴിയിൽ, സജീവ് കുര്യൻ, ജോസഫ് കുഴിയമാറ്റത്തിൽ, കെ.വി. പൗലോസ്, ജയ സജീവ്, എൽദോസ് സാജു എന്നിവർ നേതൃത്വം നൽകി. ഫോട്ടോ രൂക്ഷ പൊടി ശല്യത്തെത്തുടർന്ന് പാമ്പാക്കുട പഞ്ചായത്തിലെ കുഴിയാമറ്റത്തിൽപടിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ടിപ്പറുകൾ തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.