കല്ലൂർക്കാട് പഞ്ചായത്തിൽ അവിശ്വാസപ്രമേയത്തിന്​ കത്തുനൽകി

വാഴക്കുളം: കല്ലൂർക്കാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം ആവശ്യപ്പെട്ട് ഭരണസമിതിയംഗങ്ങൾ കത്തുനൽകി. ഭരണം തൃപ്തികരമല്ലാത്തതിനാലാണ് അവിശ്വാസം രേഖപ്പെടുത്തുന്നതെന്ന് പഞ്ചായത്ത് ഭരണ സമിതിയിലെ അഞ്ചുപേർ ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു.13 അംഗ ഭരണസമിതിയിൽ സുജിത്ത് ബേബി, ഷീന സണ്ണി, സൂസമ്മ പോൾ, ജിജി തോമസ്, എം.വി. ബിനു എന്നിവരാണ് അവിശ്വാസ പ്രമേയം നോട്ടീസ് നൽകിയത്. മറ്റു പഞ്ചായത്തുകൾ വിനിയോഗിച്ച ഫണ്ടി​െൻറ പകുതി പോലും ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് ഇവർ ആരോപിച്ചു. പദ്ധതി വിഹിതമായി ലഭിക്കുന്ന ഫണ്ടി​െൻറ 30 ശതമാനത്തിൽ താഴെ മാത്രമാണ് വിനിയോഗിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ അറ്റകുറ്റപ്പണി നടത്തുന്നതിനോ കഴിഞ്ഞിട്ടില്ല. എൽ.ഡി.എഫ് പിന്തുണയോടെയുള്ള ജനാധിപത്യ വികസനമുന്നണിയിൽ ആനീസ് ക്ലീറ്റസ് പ്രസിഡൻറും ജോർജ് കക്കുഴി വൈസ് പ്രസിഡൻറുമായ സമിതിയാണ് ഭരണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.