കൂത്താട്ടുകുളം: ഇലഞ്ഞി-പെരുമ്പടവം - അന്ത്യാൽ സെൻട്രൽ ക്രോസ് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ചേർന്നു. കൂത്താട്ടുകുളം പി.ഡബ്ല്യു.ഡി ഡിവിഷന് കീഴിലാണ് റോഡ്. നിരവധി സമരങ്ങളും മന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ പുളിക്കിക്കുന്ന് പ്രദേശം തകർന്ന നിലയിലാണ്. മഴക്കാലത്തിന് മുമ്പ് റോഡ് റീ ടാർ ചെയ്യണമെന്നും ഇതുവഴി അമിതഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. ഷിബു ഉദ്ഘാടനം ചെയ്തു. 13ാം വാർഡ് അംഗം ഷേർളി ജോയി അധ്യക്ഷത വഹിച്ചു. രാജു തുരുത്തേൽ, കെ.സി. മാമൻ, ഷീജ സദൻ, കുമാരി പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.