പൊതിച്ചോറ്​ വിതരണത്തിന് തുടക്കം

മൂവാറ്റുപുഴ: സുന്നി യുവജനസംഘം സാന്ത്വന വാരാചരണ ഭാഗമായി സാന്ത്വനം ക്ലബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോറ് വിതരണം ആരംഭിച്ചു. നഗരസഭ വൃദ്ധസദനമായ സ്‌നേഹവീടിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി. അംഗങ്ങള്‍ സ്വരൂപിക്കുന്ന പൊതിച്ചോറ് എല്ലാ ആഴ്ചയിലും ഒരു ദിവസം അന്തേവാസികള്‍ക്ക് നല്‍കുന്നതാണ് പദ്ധതി. സയ്യിദ് അഹമ്മദുല്‍ ബദവി സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ബി. ബിനീഷ് കുമാറിന് പൊതിച്ചോറ് കൈമാറി ഉദ്ഘാടനം ചെയ്തു. നിയാസ് ഹാജി രണ്ടാര്‍, വി.എസ്. അഹമ്മദ് മുസ്ലിയാര്‍, പി.എ. ബഷീര്‍ പെരുമറ്റം, മുഹമ്മദ് ഷഫീഖ്, മാഹിന്‍ തോപ്പില്‍, അനസ് പുഴക്കര, ജമാല്‍ കൂവക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു. ചിത്രം- എസ്.വൈ.എസ് മൂവാറ്റുപുഴ സോണ്‍ സാന്ത്വനം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പൊതിച്ചോറ് വിതരണം സയ്യിദ് അഹമ്മദുല്‍ ബദവി സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ബി. ബിനീഷ് കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.