ബിസിനസിൽ തകർന്നവരെ തട്ടിപ്പുകാരായി ചിത്രീകരിക്കാൻ ശ്രമമെന്ന്​

കൊച്ചി: ഗൾഫിൽ ബിസിനസ് നടത്തി തകർന്നവരെ ചിലർ തട്ടിപ്പുകാരായി ചിത്രീകരിക്കുകയാണെന്ന് യു.എ.ഇ ബിസിനസ് ലൂസേഴ്സ് അസോസിയേഷൻ. ഗൾഫിൽ മാന്യമായി ബിസിനസ് നടത്തുന്ന മലയാളികളെ തട്ടിപ്പുകാരെന്ന് അധിക്ഷേപിക്കുന്ന എക്സ്ട്രീം മാനേജ്മ​െൻറ് ഇന്ത്യ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് പ്രിൻസ് സുബ്രഹ്മണ്യത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയതായും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗൾഫ് ബാങ്കുകളിലെ ബാധ്യതകൾ തീർത്തുതരാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ഇത് തിരിച്ചറിഞ്ഞ് ബാങ്കുകളുമായി നേരിട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്ത തങ്ങളെ ഭീഷണിപ്പെടുത്താനും മാധ്യമങ്ങളിലൂടെ തട്ടിപ്പുകാരായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താനുമാണ് പ്രിൻസ് സുബ്രഹ്മണ്യം ശ്രമിക്കുന്നതെന്ന് ഇവർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ വി. വിജയൻ, ദിലീപ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.