മൂവാറ്റുപുഴ: സുന്നി യുവജനസംഘം മുളവൂര്‍ യൂനിറ്റ് ആഭിമുഖ്യത്തില്‍ നടത്തുന്ന മതപ്രഭാഷണ പരമ്പര ബുധനാഴ്ച തുടങ്ങും. വൈകീട്ട് ഏഴിന് ഷറഫുദ്ദീന്‍ സഅദി ഉദ്ഘാടനം ചെയ്യും. സീതികോയ തങ്ങള്‍ പ്രാർഥനക്ക് നേതൃത്വം നല്‍കും. മീരാന്‍ സഖാഫി നെല്ലിക്കുഴി, ഹസ്ബുല്ല ബാഫഖി തങ്ങള്‍ കൊല്ലം എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും. 'ഒബ്സ്ക്യുറ' നാളെ മുതൽ മൂവാറ്റുപുഴ: ഇലാഹിയ എൻജിനീയറിങ് കോളജിൽ ടെക്നിക്കൽ ഫെസ്റ്റിവൽ 'ഒബ്സ്ക്യുറ' വ്യാഴാഴ്ച തുടങ്ങി ശനിയാഴ്ച സമാപിക്കും. ഗുഹ മുതല്‍ ആധുനിക വീടുകളുടെ മാതൃകകള്‍, ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ് ആയുധങ്ങൾ, വിവിധ ബള്‍ബുകൾ, 3ഡി െപ്രാജക്ഷന്‍ മാപ്പിങ്, ഡിജിറ്റല്‍ ഫാമിങ് എന്നിവ പ്രദർശിപ്പിക്കും. രാവിലെ 9.30ന് കൊച്ചി മെട്രോ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.