പി.എം.എ.വൈ പദ്ധതി: നഗരസഭയില്‍ ഒന്നാംഘട്ട നിർമാണം പൂര്‍ത്തിയാകുന്നു

മൂവാറ്റുപുഴ: നഗരസഭയില്‍ പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഒന്നാംഘട്ട ഭവന നിർമാണം പൂര്‍ത്തിയാകുന്നു. ഇതുസംബന്ധിച്ച് ഗുണഭോക്താക്കളുടെ യോഗം നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സഹീര്‍ അധ്യക്ഷത വഹിച്ചു. ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുത്ത 90ഗുണഭോക്താക്കളില്‍ നിർമാണം ആദ്യം പൂര്‍ത്തീകരിച്ച അഞ്ചാം വാര്‍ഡിലെ കല്ലുംമൂട്ടില്‍ നസ്രീന മുജീബിനെ യോഗത്തില്‍ ആദരിച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കുന്ന അഞ്ച് ഭവനം നിർമിക്കും. ആദ്യഗഡു 1.80ലക്ഷം രൂപയുടെ ചെക്ക് കുളപ്പുറത്ത് കമലാക്ഷിക്ക് ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എം. സീതി, ഉമാമത്ത് സലീം, കൗണ്‍സിലര്‍മാരായ കെ.എ. അബ്ദുല്‍ സലാം, കെ.ബി. ബിനീഷ് കുമാര്‍, ജയകൃഷ്ണന്‍ നായര്‍, ജിനു മടേക്കല്‍, പി.വൈ. നൂറുദ്ദീന്‍, പി.എസ്. വിജയകുമാര്‍, ജയ്‌സണ്‍ തോട്ടത്തില്‍, ഷാലിന ബഷീര്‍, നഗരസഭ സെക്രട്ടറി വി.പി. ഷിബു എന്നിവര്‍ സംസാരിച്ചു. നിർമാണത്തിലിരിക്കുന്ന വീടുകള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കും. രണ്ടാംഘട്ടത്തില്‍ 86ഗുണഭോക്താക്കള്‍ ഉൾപ്പെടെ 176 ഭവനങ്ങളാണ് നിർമിക്കുക. ലൈഫ് ഭവന പദ്ധതി പ്രകാരം 650 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് ഭവനം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും നഗരസഭ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.