നികുതി വെട്ടിപ്പ് തടയണം -സ്‌പോര്‍ട്‌സ് ഡീലേഴ്‌സ് അസോസിയേഷൻ കൊച്ചി: സ്‌പോര്‍ട്‌സ് ഉല്‍പന്ന വ്യാപാരത്തിലെ നികുതി വെട്ടിപ്പ് തടയണമെന്ന് കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ (എ.കെ.എസ്.ഡി.എ)10-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. സ്‌കേറ്റിങ്, ബാഡ്മിൻറൻ, ആര്‍ചറി, ഫെന്‍സിങ് തുടങ്ങിയ മത്സരങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ സര്‍ക്കാറിലേക്ക് നികുതി അടക്കാതെ പരിശീലകര്‍ നേരിട്ട് സ്‌കൂളുകളിലും കളിക്കളങ്ങളിലും ലഭ്യമാക്കുന്ന പ്രവണതയാണ് അവസാനിപ്പിക്കേണ്ടത്. ഇതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് കായിക മന്ത്രാലയത്തിന് നിവേദനവും നല്‍കി. സമാപനച്ചടങ്ങില്‍ ചെന്താമരാക്ഷൻ (എ.കെ.എസ്.ഡി.എ.പി.എ ചെയര്‍മാൻ), അനില്‍ മഹാജൻ(പ്രസി), ജോസ് പോൾ (ജന. സെക്ര) ,സജി ടോള്‍ ബോയ് (ട്രഷ), ടി.കെ. സലിം (സ്റ്റേറ്റ് കോ-ഓഡിനേറ്റർ) എന്നിവര്‍ ഭാരവാഹികളായി ചുമതലയേറ്റു. രാജീവ് ഗോപാല്‍, ഹാഷിം ഷാ, സജീവ് സച്ചിദാനന്ദന്‍, പയസ് സി. ബ്ലൂസ്, മൊയ്തു സ്റ്റാര്‍, എം.എന്‍. ഷാജി, മധു ബി. ഫോര്‍ ബാഡ്മിൻറൻ, സമീര്‍ ഗരിമ, ഡയസ് ജോസഫ്, സജീദ് മോട്ടി, ജലീല്‍ വേങ്ങര, ദീപക് സോക്കര്‍, റഷീദ് കാമ്പസ്, രമേശന്‍ പയ്യന്നൂര്‍, സമദ് കാസര്‍കോട് എന്നിവരെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഫോട്ടോ ക്യാപ്ഷന്‍ ekg8 P A chenthamarakshan 1. എ.കെ.എസ്.ഡി.എ ചെയര്‍മാന്‍ പി.എ. ചെന്താമരാക്ഷന്‍ ekg9 Anil Mahajan 2. എ.കെ.എസ്.ഡി.എ പ്രസിഡൻറ് അനില്‍ മഹാജന്‍ ekg10 Jose Paul 3. എ.കെ.എസ്.ഡി.എ ജന. സെക്രട്ടറി ജോസ് പോള്‍ --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.