കൊച്ചി മെട്രോ^കുടുംബശ്രീ തർക്കം തീരുന്നു; കരാർ പുതുക്കും

കൊച്ചി മെട്രോ-കുടുംബശ്രീ തർക്കം തീരുന്നു; കരാർ പുതുക്കും കൊച്ചി: വേതനവ്യവസ്ഥയും പ്രതിവാര അവധിയും സംബന്ധിച്ച് കൊച്ചി മെട്രോയും കുടുംബശ്രീയും തമ്മിൽ നിലനിന്ന തർക്കം തീരാൻ വഴിയൊരുങ്ങുന്നു. കുടുംബശ്രീ പ്രവർത്തകരുടെ വേതനവ്യവസ്ഥയും പ്രതിവാര അവധിയും സംബന്ധിച്ച പരാതികളിൽ കെ.എം.ആർ.എൽ എം.ഡി മുഹമ്മദ് ഹനീഷ്, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ഹരി കിഷോർ എന്നിവരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച കൊച്ചിയിൽ ചർച്ച നടന്നു. പരാതികൾ പരിഗണിച്ച് കെ.എം.ആർ.എല്ലും കുടുംബശ്രീയും തമ്മിെല കരാർ 15 ദിവസത്തിനകം പുതുക്കാൻ തീരുമാനമായി. തൂണുകളിലെയും മീഡിയനുകളിലെയും പൂന്തോട്ടങ്ങളുെട പരിപാലനംകൂടി കുടുംബശ്രീയെ ഏൽപിക്കും. ഇനി മുതൽ കുടുംബശ്രീ എല്ലാ മാസവും ഏഴിന് മുമ്പ് ബില്ലുകൾ സമർപ്പിക്കും. പ്രീ-ഇൻഡക്ഷൻ പരിശീലനത്തിനുപുറമെ കുടുംബശ്രീയുടെ സേവനത്തി​െൻറ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് കെ.എം.ആർ.എൽ അധികൃതരുടെ നേതൃത്വത്തിൽ പ്രവർത്തകർക്ക് മറ്റൊരു പരിശീലന പരിപാടികൂടി നടത്താനും അധികൃതർ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.