80 വയസ്സുകാരിക്കും ആക്രമണത്തിൽ പരിക്ക് കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീഭൂതപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീട് ആക്രമിച്ചു. തിങ്കളാഴ്ച അർധരാത്രിയാണ് എസ്.എഫ്.ഐ കാലടി ഏരിയ സെക്രട്ടറിയടക്കമുള്ള ഇരുപതോളം പേർ കോൺഗ്രസ് നെടുമ്പാശേരി ബ്ലോക്ക് സെക്രട്ടറി ഇ.വി. വിജയകുമാറിെൻറ വീട് ആക്രമിച്ചത്. ആക്രമണത്തിൽ വിജയകുമാർ, അദ്ദേഹത്തിെൻറ 80 വയസ്സ പ്രായമായ അമ്മ അംബുജാക്ഷിയമ്മ, ഭാര്യ ഉഷ എന്നിവർക്ക് പരിക്കേറ്റു. ഇവർ അങ്കമാലി ലിറ്റിൽ ശ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിെൻറ ജനൽ ചില്ലുകളും മുറ്റത്തുള്ള പൂച്ചട്ടികളും ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ നാട്ടുകാർ പിടികൂടി കാലടി പൊലീസിൽ ഏൽപ്പിച്ചു. എസ്.എഫ്.ഐ പ്രവർത്തകരായ മാണിക്യമംഗലം മൂലൻ വീട്ടിൽ ചാൾസ് ജോണി (18), തൃശൂർ മാന്ദാംകുണ്ട് തച്ചുകുന്നേൽ വീട്ടിൽ വിപിൻ കുര്യൻ (20), കാഞ്ഞൂർ പാറപ്പുറം കാഞ്ഞാം പറമ്പിൽ വീട്ടിൽ അഭിജിത്ത് വിജയൻ(23), അയ്യംമ്പുഴ ചുള്ളി മുരിങ്ങാടത്തുപാറ പോക്കാട് വീട്ടിൽ ശരത്കുമാർ ശശി(20) എന്നിവരെയാണ് ആക്രമണ സമയത്ത് സ്ഥലത്തെത്തിയ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസം കാലടി ശ്രീ ശങ്കര കോളജിൽ എസ്.എഫ്.ഐ-, കെ.എസ്.യു വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിെൻറ തുടർച്ചയായാണ് വീടാക്രമണം ഉണ്ടായതെന്നാണ് പൊലീസിെൻറ നിഗമനം. വിജയകുമാറിെൻറ മകൻ വൈശാഖിനെ ആക്രമിക്കാനാണ് എസ്.എഫ്.ഐക്കാർ പദ്ധതിയിട്ടിരുന്നതെന്നാണ് പ്രാഥമിക നിഗമനം. വൈശാഖ് ശ്രീശങ്കര കോളജിൽ കെ.എസ്.യു പ്രവർത്തകനാണ്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ വൈശാഖുമായി വാക്കു തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാകാം ആക്രമണം. ശ്രീശങ്കര കോളജിലെ കെ.എസ്.യു മുൻ യൂനിറ്റ് പ്രസിഡൻറാണ് വൈശാഖിെൻറ സഹോദരൻ വീനീത്. എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത് എന്നിവർ പരിക്കേറ്റവരെ സന്ദർശിക്കുകയും പ്രതികളെ പിടികൂടാൻ പൊലീസ് തയാറാകണമെന്നും ആവശ്യപ്പെട്ടു. അല്ലെങ്കിൽ പൊലീസ് സ്്റ്റേഷൻ ഉപരോധിക്കുമെന്നും പറഞ്ഞു. യാതൊരു വിധ പ്രകോപനവും കൂടാതെ, ഒരു കുടുംബത്തെ രാത്രിയിൽ ആക്രമിച്ചവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ലിേൻറാ പി. ആൻറു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.