കൊച്ചി: ഒരു ട്രെയിനിന് ലഭിച്ച സിഗ്നലിലേക്ക് മറ്റൊരു ട്രെയിൻ കടന്നുവന്നതോടെ എറണാകുളം നോർത്ത് റെയിൽേവ സ്റ്റേഷനിൽ ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിട്ടു. ദിശ നിർണയിക്കുന്ന സിഗ്നൽ പോയൻറിങ് സംവിധാനം തകരാറിലായി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക് പോകുന്ന നിസാമുദ്ദീൻ എക്സ്പ്രസിന് സിഗ്നൽ നൽകിയ സമയത്ത് ലൂപ് ട്രാക്കിൽനിന്ന് വരുന്ന ഗുഡ്സ് ട്രെയിൻ സിഗ്നൽ മറികടന്ന് നിസാമുദ്ദീന് പോകേണ്ട പ്രധാന ട്രാക്കിലേക്ക് കടന്നു വരുകയായിരുന്നു. എന്നാൽ, ഇതോടെ ഇൻറർ ലോക്കിങ് സംവിധാനം തകരാറിലായി. നിസാമുദ്ദീന് ഒാേട്ടാമാറ്റിക് ആയി ചുവപ്പ് സിഗ്നൽ ലഭിക്കുകയും ചെയ്തു. ദിശ നിർണയിക്കുന്ന സിഗ്നൽ പോയൻറ് സംവിധാനത്തിലെ തകരാർ പരിഹരിക്കുന്നതുവരെ ട്രെയിനുകൾ ഏറെനേരം പിടിച്ചിട്ടു. ഒരു മണിക്കൂറോളമെടുത്ത് തകരാർ പരിഹരിച്ചതോടെയാണ് യാത്ര പുനരാരംഭിച്ചത്. തിരുവനന്തപുരം-നിസാമുദ്ദീൻ, കന്യാകുമാരി-ബംഗളൂരു െഎലൻഡ്, കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം-ചെന്നൈ മെയിൽ ഉൾപ്പെടെ ട്രെയിനുകളാണ് മണിക്കൂറുകളോളം വൈകി ഒാടിയത്. ഇൻറർ ലോക്കിങ് സംവിധാനം പ്രവർത്തിക്കുമ്പോഴാണ് മറ്റ് ഭാഗങ്ങളിൽനിന്നുള്ള ട്രെയിനുകൾക്ക് കടന്നുവരാൻ സാധിക്കുന്നത്. ഗുഡ്സ് ട്രെയിൻ സിഗ്നൽ തെറ്റിച്ച് കടന്നതോടെ തകരാറിലായത് കാരണമാണ് നിസാമുദ്ദീന് കടന്നുവരാൻ സാധിക്കാതായത്. ഇത് സുരക്ഷാസംവിധാനത്തിെൻറ കാര്യക്ഷമതയാണെന്ന് റെയിൽേവ വൃത്തങ്ങൾ അറിയിച്ചു. ഗുഡ്സ് ട്രെയിനിെൻറ ലോക്കോ പൈലറ്റിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. റെയിൽേവ സുരക്ഷാ വിഭാഗം സംഭവം അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.