കൊച്ചി: കലാനിരൂപകൻ വിജയകുമാർ മേനോന് ലളിതകല അക്കാദമി ഫെലോഷിപ് നൽകുന്നതിന് ഹൈകോടതി സ്റ്റേ. യോഗ്യതയില്ലാതെയാണ് വിജയകുമാർ മേനോന് ഫെലോഷിപ് നൽകുന്നതെന്നാരോപിച്ച് അക്കാദമി മുൻ സെക്രട്ടറി സി.കെ. ആനന്ദൻ പിള്ള നൽകിയ ഹരജിയിലാണ് ഉത്തരവ്. ലളിതകല അക്കാദമി ചട്ടപ്രകാരം കലാകാരന്മാർക്കാണ് ഫെലോഷിപ്പിന് അർഹതയുള്ളതെന്നും കലാനിരൂപണം ഇൗ നിർവചനത്തിൽ വരില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി ആദ്യം പരിഗണിച്ചപ്പോൾ സർക്കാറിെൻറയും അക്കാദമിയുെടയും വിശദീകരണം കോടതി തേടിയിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കെവ വിശദീകരണം നൽകാൻ രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്ന് അക്കാദമിക്കുവേണ്ടി അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇക്കാലയളവിൽ ഹരജിയിൽ ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ഫെലോഷിപ് നൽകുന്നത് തടയണമെന്ന് ഹരജിക്കാരെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് വിജയകുമാർ മേനോന് ഫെലോഷിപ് നൽകുന്നത് താൽക്കാലികമായി തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.