കാലടി: മഞ്ഞപ്ര പഞ്ചായത്ത്, കൃഷി വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്ത സംരംഭമായ ഗ്രാമീണ കാർഷിക ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ചെറിയാൻ തോമസ് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡേവിസ് മണവാളൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജു ഈരാളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജി സാജു, രാജു ഡേവിസ്, മെംബർമാരായ സന്തോഷ് തോമസ്, ലീന ബെന്നി, ഷിമ്മി ബൈജു, ടിജി ബിനോയി, അൽഫോൻസ ഷാജൻ, വിനോദ് മാരാടൻ, സരിത സുനിൽ ചാലാക്ക, വർഗീസ് തോമസ്, സി.ഡി.എസ് ചെയർപേഴ്സൻ സുനിത ജയൻ എന്നിവർ പങ്കെടുത്തു. മഞ്ഞപ്രയിലെ കർഷകരുടെയും കുടുംബശ്രീ അംഗങ്ങളുടെയും നാടൻ ഉൽപന്നങ്ങൾ മിതമായ വിലയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗ്രാമീണ ചന്തയിൽ വിൽപന നടത്തുമെന്ന് കൃഷി ഓഫിസർ അമീറ ബീഗം അറിയിച്ചു. വാർഷിക സമ്മേളനം കാലടി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കാലടി യൂനിറ്റ് വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വാലസ് പോളും സംഘടന സമ്മേളനം കെ.എസ്.എസ്.പി.യു ജില്ല പ്രസിഡൻറ് വി. മുരളീധരനും ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. യൂനിറ്റിലെ 80 വയസ്സ് തികഞ്ഞ പെൻഷൻകാരെയും കേരള യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ എൻ.പി. ദേവിയെയും ചടങ്ങിൽ ആദരിച്ചു. യൂനിയൻ ബ്ലോക്ക് പ്രസിഡൻറ് അഗസ്റ്റിൻ, ബ്ലോക്ക് സെക്രട്ടറി പി.എ. ജോസ്, ജില്ല കമ്മിറ്റി അംഗം സി.ബി. ശശിധരൻ, പ്രഫ. ടി.എൻ.എസ്. പിള്ള, കെ.പി. പാപ്പച്ചൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി, വാർഡ് മെംബർ മിനി ബിജു, ആർ. ശിവശങ്കര പിള്ള, ടി.പി. ആൻറണി, കെ. ഇന്ദിര, വി.പി. മത്തായി, മോഹനൻ നായർ, എം.എസ്. സുശീലൻ, കെ. ശങ്കരമണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എ. പൗലോസ്(പ്രസി), പി.ബി. മോഹനൻ നായർ (സെക്ര) എം.എസ്. സുശീലൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.