കടുങ്ങല്ലൂർ: മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ വൈദ്യുതി അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച വരാപ്പുഴ, കടമക്കുടി, കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം പൂർണമായി മുടങ്ങുമെന്ന് ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു. കോട്ടുവള്ളിക്കാവിൽ തൂക്കം ആലങ്ങാട്: കോട്ടുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ആലങ്ങാട് ദേശക്കാരുടെ ആൾത്തൂക്കം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. കോട്ടപ്പുറം 987ാം നമ്പർ എൻ.എസ്.എസ് കരയോഗം നേതൃത്വം നൽകും. ആലങ്ങാട് ചന്ദ്രത്തിൽ ജി.വിനോദ്‌കുമാർ തൂക്കച്ചാടിലേറും. രാവിലെ 8.30ന് തൂക്കപുറപ്പാട് ചടങ്ങുകൾ കോട്ടയത്തുകാവിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.