ആലങ്ങാട്: വെളിയത്തുനാട്ടിൽ നെൽചെടികളിൽ പടർന്നുപിടിച്ച മഞ്ഞളിപ്പുരോഗം നിയന്ത്രണവിധേയം. കരുമാല്ലൂർ കൃഷി ഓഫിസർ അതുൽ സ്ഥലത്തെത്തി പരിശോധന നടത്തി. ബ്ലാസ്റ്റ് എന്ന അസുഖമാണ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധനയും പ്രതിരോധമരുന്ന് പ്രയോഗവും തുടരുകയാണ്. പടിഞ്ഞാറേ പാടശേഖരത്തിലാണ് മഞ്ഞളിപ്പുരോഗം കൂടുതൽ. രണ്ടാഴ്ചമുമ്പ് കണ്ട രോഗം പെട്ടെന്ന് വിവിധയിടങ്ങളിലേക്ക് പടരുകയായിരുന്നു. ശ്രദ്ധയിൽപെട്ട ഉടൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ചിലയിടങ്ങളിൽ ഇലചുരുട്ടിപ്പുഴുവിെൻറ ആക്രമണവും കണ്ടെത്തിയിട്ടുണ്ട്. ഇവ രണ്ടും വിളവിനെ ബാധിക്കുമെന്നതിനാൽ കൃഷിവകുപ്പ് നിരീക്ഷണത്തിലാണ്. മുണ്ടകൻ കൃഷി ഇപ്പോൾ കതിരിടുന്ന സമയമാണ്. രോഗനിയന്ത്രണം അത്യാവശ്യമാണെങ്കിലും മരുന്നുതളിക്കൽ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. പുലർച്ച മരുന്ന് തളിക്കുകയാണ് രീതി. രോഗലക്ഷണം കണ്ടാൽ കർഷകർ വിവരം അറിയിക്കണമെന്ന് കൃഷി ഓഫിസർ പറഞ്ഞു. പരാതി അന്വേഷിച്ചില്ലെന്നും ഫോണിലൂടെ മരുന്ന് നിർദേശിച്ചെന്നുമുള്ള ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.