ബ്ലാസ്​റ്റേഴ്​സ്​ അണ്ടർ 14, 15 ടീം സെലക്​ഷൻ ട്രയൽസിൽ സംഘർഷം

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സി​െൻറ അണ്ടര്‍ 14, 15 ടീം സെലക്ഷന്‍ ട്രയല്‍സില്‍ സംഘര്‍ഷം. കൊച്ചി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ രണ്ടുദിവസമായി നടന്ന ട്രയല്‍സിനിടെയാണ് സംഘര്‍ഷമുണ്ടായത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ട്രയല്‍സ് നടത്തിയെന്നാേരാപിച്ചാണ് കുട്ടികളുമായെത്തിയ രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. കേരളത്തിനുപുറമെ ഇതര ഇനങ്ങളില്‍ നിന്നായി നിരവധി കുട്ടികളാണ് ട്രയല്‍സില്‍ പങ്കെടുക്കാനെത്തിയത്. സ്‌കൂള്‍ തലത്തിലും ജില്ല-സംസ്ഥാന തലത്തിലും മത്സരങ്ങളില്‍ പങ്കെടുത്തവരെ മാത്രമേ പരിഗണിക്കൂ എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, എത്തിയവരിൽ പലരും മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവരായിരുന്നു. തിങ്കളാഴ്ച അണ്ടര്‍ 14 വിഭാഗം ട്രയല്‍സില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും മുംബൈയില്‍ നിന്നുമൊക്കെ എത്തിയവര്‍ക്കായിരുന്നു പ്രാമുഖ്യം. കേരളത്തില്‍ നിന്നുള്ളവരെ അവഗണിച്ചത് പ്രതിഷേധത്തിനിടയാക്കി. ചൊവ്വാഴ്ച അണ്ടര്‍ 15 ട്രയല്‍സിലും ഇത് തുടർന്നതോടെ പ്രതിഷേധം ശക്തമായി. ഇതിനിടെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്ന ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികള്‍ രക്ഷിതാക്കളോട് തട്ടിക്കയറിയത് രംഗം വഷളാക്കി. തുടർന്ന് പൊലീസിടപെട്ടാണ് മുഴുവന്‍ കുട്ടികളെയും ട്രയൽസിൽ പങ്കെടുപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.