കിളിക്കുടം പദ്ധതി ഉദ്ഘാടനം ഇന്ന്

പറവൂർ: പക്ഷിമൃഗാദികൾക്ക് കുടിവെള്ളം ഒരുക്കുന്ന നഗരസഭയുടെ കിളിക്കുടം പദ്ധതി ബുധനാഴ്ച രാവിലെ 10ന് ടൗൺഹാളിൽ കാർഷിക സർവകലാശാല വൈൽഡ് ലൈഫ് സയൻസ് വിഭാഗത്തിലെ ഡോ. പി.ഒ. നമീർ ഉദ്ഘാടനം ചെയ്യും. വേനല്‍ച്ചൂടിൽ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കും ശുദ്ധജലം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പക്ഷികൾക്ക് നിത്യേന വെള്ളം നൽകാൻ താൽപര്യമുള്ള 100 പേർക്ക് സൗജന്യമായി മൺപാത്രങ്ങൾ വിതരണം ചെയ്യും. സംസ്ഥാന ജൈവ വൈവിധ്യ ബോർഡുമായി സഹകരിച്ച് നഗരസഭ നടപ്പാക്കുന്ന ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രൂപവത്കരണത്തി​െൻറ ഭാഗമായാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. പദ്മശ്രീ ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മക്ക് സ്വീകരണവും നൽകും. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.