വിസ്‌ഡം മതവിജ്ഞാന സദസ്സ്

ആലങ്ങാട്: തീവ്രവാദത്തിനും വർഗീയധ്രുവീകരണത്തിനുമെതിരെ ഏറെക്കാലമായി കേരളത്തിൽ പ്രവർത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിനെതിരെയുള്ള കുപ്രചാരണങ്ങൾക്ക് പിന്നിൽ ശിയായിസമാണെന്ന് ഗ്ലോബൽ ഇസ്‌ലാമിക് ഓർഗനൈസേഷൻ പറവൂർ മണ്ഡലം മത വിജ്ഞാനസദസ്സ്. ആത്മീയ മേഖലയിലേക്ക് കച്ചവടത്തി​െൻറ കടന്നുകയറ്റം സമൂഹത്തി​െൻറ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടാൻ കാരണമായെന്നും അഭിപ്രായമുയർന്നു. വിസ്‌ഡം സംസ്ഥാന കൺവീനർ സി.പി. സലീം മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം ജില്ല പ്രസിഡൻറ് നിയാസ് ബിൻ മാഹിൻ, മണ്ഡലം പ്രസിഡൻറ് അൻസാർ അടുവാശ്ശേരി, വിസ്‌ഡം പറവൂർ മണ്ഡലം സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.