കൊച്ചി: സി.പി.എം 22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിെൻറ എറണാകുളം ഏരിയ കമ്മിറ്റിയിലെ ദീപശിഖ പ്രയാണം മുളവുകാട് പോൾസെൻറ രക്തസാക്ഷി സ്മൃതികുടീരത്തിൽനിന്ന് പ്രയാണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.ജി. ഷാൻ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. മോഹനൻ ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. ദീപശിഖ ജാഥ ക്യാപ്റ്റൻ സി.പി.എം എറണാകുളം ഏരിയ സെക്രട്ടറി പി. സീനുലാലിന് കൈമാറി. ടി.എസ് .ഷൺമുഖദാസ് സ്വാഗതം പറഞ്ഞു. വി.വി. പ്രവീൺ, കെ.വി. മനോജ്, പി.ആർ. റെനീഷ്, കെ.കെ. ജയരാജ് എന്നിവർ സംസാരിച്ചു. ജേണലിസം ലിറ്ററേച്ചർ ഫെസ്റ്റ് നാളെ തൃക്കാക്കര: കെ.എം.എം കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന ജുലിറ്റിെൻറ മൂന്നാംപതിപ്പ് പാേൻറാൺ വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പതുമുതൽ 10 വരെയാണ് രജിസ്ട്രേഷൻ. എം.ജി യൂനിവേഴ്സിറ്റിയുടെ കീഴിെല എല്ലാ േകാളജ് വിദ്യാർഥികൾക്കും ഫെസ്റ്റിൽ പെങ്കടുക്കാം. പരിപാടികൾ ഇന്ന് കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രം: താലപ്പൊലി മഹോത്സവം. കാഴ്ച ശ്രീബലി -രാവിലെ 8.00, പകൽപ്പൂരം -വൈകു.4.00 വൈറ്റില ശിവസുബ്രഹ്മണ്യ സ്വയംഭൂക്ഷേത്രം: തിരുവുത്സവം ശീവേലി -രാവിലെ 9.00 പോണേക്കാവ് ഭഗവതി ക്ഷേത്രം: മീനഭരണി മഹോത്സവം: ഭരണി തൊഴൽ -രാവിലെ 4.30, മഹാപ്രസാദ ഉൗട്ട് -രാവിലെ 11.00 ടി.ഡി.എം ഹാൾ: എറണാകുളം കരയോഗത്തിെൻറ ഭാഗവത സപ്താഹ യജ്ഞം -രാവിലെ 6.40 മറൈൻ ഡ്രൈവ് ഗേറ്റ്വേ ഹോട്ടൽ: അയർലൻഡ് വിദ്യാഭ്യാസമേള -ഉച്ച.1.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.