ടി.പി. വധം: സി.ബി.​െഎ അന്വേഷണ ഹരജി മാർച്ച്​ 14ലേക്ക്​ മാറ്റി

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന ഭാര്യ കെ.കെ. രമയുടെ ഹരജി ഹൈകോടതി മാർച്ച് 14ന് പരിഗണിക്കാൻ മാറ്റി. ഗൂഢാലോചന അന്വേഷിക്കാൻ എടച്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വധക്കേസ് അന്വേഷണ വേളയിലും പിന്നീട് ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഗൂഢാലോചനയെപ്പറ്റി അന്വേഷിച്ച് വിധി പറഞ്ഞതാണെന്നും ആവർത്തിക്കേണ്ട ആവശ്യമില്ലെന്നും സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അന്വേഷണം ഏറ്റെടുക്കാൻ തയാറല്ലെന്ന് സർക്കാറിനെ സി.ബി.ഐ അറിയിച്ചതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.