പ്രത്യേക പരിശോധന: റൂറൽ ജില്ലയിൽ 282 കേസുകൾ രജിസ്‌റ്റർ ചെയ്തു

ആലുവ: റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 282 കേസുകൾ രജിസ്‌റ്റർ ചെയ്തു. ജില്ല െപാലീസ് മേധാവി എ.വി. ജോർജി​െൻറ ഉത്തരവ് പ്രകാരം ജില്ലയിലെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും ഞായറാഴ്ച രാത്രിയാണ് പരിശോധന നടത്തിയത്. പുതിയ കേസുകൾക്ക് പുറമെ, വിവിധ കേസുകളിൽപെട്ട് ദീർഘകാലമായി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന 16 വാറൻറ് പ്രതികളെയും അറസ്‌റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് കൂടുതൽ കേസുകൾ എടുത്തത്. ഇത് പ്രകാരം 217 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അശ്രദ്ധമായും അപായമായും വാഹനം ഓടിച്ചതിന് 37 കേസുകളും പൊതുസ്ഥലത്തിലിരുന്ന് മദ്യപിച്ചതിന് 28 കേസുകളും രജിസ്‌റ്റർ ചെയ്തു. ഗുരുമണ്ഡപ പ്രതിഷ്ഠ സമർപ്പണ സമ്മേളനം ആലുവ: വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ഗുരുസന്ദേശം പ്രാവർത്തികമാക്കിയാൽ ശ്രീനാരായണീയ ഭവനങ്ങൾ സമ്പന്നമാകുമെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ പറഞ്ഞു. എസ്‌.എൻ.ഡി.പി യോഗം കീഴ്മാട് ശാഖ ഓഫിസിനോടനുബന്ധിച്ച് നിർമിച്ച ഗുരുമണ്ഡപ പ്രതിഷ്ഠ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവ യൂനിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. ഫലക പ്രകാശനം ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി നാരായണ ഋഷി നിർവഹിച്ചു. ഗുരുമണ്ഡപം നിർമിച്ച ശിൽപി പി.കെ. ശിവനെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ ആദരിച്ചു. യൂനിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.ആർ. നിർമൽകുമാർ, വി.ഡി. രാജൻ, പി.പി. സനകൻ, സുനിൽ ഘോഷ്, സജീവൻ ഇടച്ചിറ, ടി.വി. ദിലീപ്, കെ.സി. സ്മിജൻ, പി.പി. സുരേഷ്, ബാബു പയ്യപ്പാട്ട്, ബേബി സുനിൽ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എം.കെ. ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖ പ്രസിഡൻറ് എം.കെ. രാജീവ് സ്വാഗതവും വൈസ് പ്രസിഡൻറ് കെ.വി. കുമാരൻ നന്ദിയും പറഞ്ഞു. ഗുരുദേവ പ്രതിഷ്ഠ സ്വാമി നാരായണ ഋഷി നിർവഹിച്ചു. ബാലകൃഷ്ണൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഗുരുപൂജ, സർവൈശ്വര്യപൂജ, ശുദ്ധികലശപൂജ, പ്രസാദ ഊട്ട് എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.