ഗുരുദർശനങ്ങളെ ചിലർ ദുർവ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു -മന്ത്രി മാത്യു ടി. തോമസ്

ആലുവ: ശ്രീനാരായണഗുരുവി​െൻറ ദർശനങ്ങളെ ചിലർ ദുർവ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ മതേതര വിശ്വാസികൾ സംഘടിക്കണമെന്നും മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ആലുവ അദ്വൈത ആശ്രമത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 'ഗുരുദർശനത്തിലെ ജാതിമീമാംസ' വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുരുവി‍​െൻറ ദർശനം പ്രായോഗികമല്ലെന്ന് പ്രചരിപ്പിക്കുന്നവർക്ക് ലക്ഷ്യങ്ങൾ പലതാണെന്നും മന്ത്രി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ അധ്യക്ഷത വഹിച്ചു. എ.വി. അശോകൻ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു, എം.വി. മനോഹരൻ എന്നിവർ സംസാരിച്ചു. ഗുരുധർമ പ്രചാരണ സഭ കോഒാഡിനേറ്റർ കെ.എസ്. ജെയിൻ സ്വാഗതവും പി.സി. ബിബിൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.