പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

ആലുവ: ശിവരാത്രി മഹോത്സവത്തി‍​െൻറ സുഗമ നടത്തിപ്പിന് ഒരുക്കിയ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മണപ്പുറത്ത് താൽക്കാലിക . റൂറൽ ജില്ല പൊലീസ് മേധാവി എ.വി. ജോർജ് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലുവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ ജയകുമാർ, ജില്ല നാർകോട്ടിക് എ.എസ്.പി സുജിത്ദാസ്, ജില്ല സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രൻ, ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രൻ, സി.ഐ. വിശാൽ ജോൺസൺ എന്നിവർ സംബന്ധിച്ചു. 10 ഡിവൈ.എസ്.പി, 30 സി.ഐ, 164 എസ്.ഐ-എ.എസ്.ഐ, 1500 എസ്.സി.പി.ഒ-സി.പി.ഒ, 200 വനിത സി.പി.ഒ എന്നിവരടങ്ങുന്ന വിപുല പൊലീസ് സംഘത്തെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരെയും മറ്റും നിരീക്ഷിക്കാൻ എല്ലാ ജില്ലകളിൽനിന്നുള്ള മഫ്തി പൊലീസ് ഉൾപ്പെടുന്ന പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. നിരീക്ഷണ കാമറകൾ വിവിധ സ്‌ഥലങ്ങളിൽ സ്‌ഥാപിച്ചു. താൽക്കാലിക പൊലീസ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.