സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ വയോധികയെയും കുട്ടിയെയും പൊലീസിൽ ഏൽപിച്ചു

മൂവാറ്റുപുഴ: സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ വയോധികയെയും കുട്ടിയെയും നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പുന്നമറ്റം കവലക്ക് സമീപമാണ് രണ്ടു വയസ്സുള്ള കുട്ടിയുമായി തമിഴ്നാട്ടുകാരിയായ ഇവർ നിൽക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം ആരാഞ്ഞപ്പോൾ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെയാണ് ഇവരെ പൊലീസിന് കൈമാറിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പുല്ലുവഴിയിൽ വാടകക്ക് താമസിക്കുന്നതാണെന്ന് കണ്ടെത്തി. ഇവർക്കൊപ്പം താമസിക്കുന്ന ബന്ധുവി​െൻറ കുട്ടിയാണിത്. മാനസിക പ്രശ്നങ്ങളുള്ള ഇവർ കുട്ടിയുമായി ഇറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇവരെ ബന്ധുക്കൾക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.