കയർമേഖലയിലെ പ്രതിസന്ധി; മന്ത്രി തോമസ് ഐസക്കിനെതിരെ സി.പി.ഐയുടെ ഒളിയമ്പ്

ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പരാജയപ്പെട്ടെന്ന സൂചനയുമായി സി.പി.ഐ. ആഘോഷപൂർവം കയർ മേള സംഘടിപ്പിച്ചും കോടികളുടെ കരാർ ഉണ്ടെന്ന് അവകാശപ്പെട്ടും മേഖലക്ക് ഉണർവ് നൽകിയെന്ന് കയർ മന്ത്രി തോമസ് ഐസക് അവകാശപ്പെടുമ്പോഴാണ് സി.പി.ഐ ജില്ല സമ്മേളന വിവരങ്ങൾ വിശദീകരിക്കുമ്പോൾ നേതാക്കൾ മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. തൊഴിലാളികൾ പണിയില്ലാതെ നട്ടംതിരിയുകയാണ്. ഉള്ളവർക്കുതന്നെ ശരിയായ കൂലിയില്ല. അതിനാൽ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അടക്കമുള്ളവരുടെ ആവശ്യം. കയർ മന്ത്രിയെകൊണ്ട് നടക്കാത്ത കാര്യങ്ങൾ മുഖ്യമന്ത്രിയാണ് ചെയ്യേണ്ടതെന്ന സാധൂകരണമാണ് അവർ നൽകുന്നത്. അതായത്, കയർ വകുപ്പ് ഭരണം തികച്ചും പരാജയമാണെന്ന വ്യാഖ്യാനംകൂടി നേതാക്കൾ പരോക്ഷമായി വാർത്ത സമ്മേളനത്തിൽ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.