വിരമിച്ച നേതാക്കൾക്ക്​ സ്വീകരണം

കൊച്ചി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ നേതൃനിരയിൽ പ്രവർത്തിച്ച് സർവിസിൽനിന്ന് വിരമിച്ചവർക്ക് സ്വീകരണം നൽകി. എം.െക. സന്തോഷ്, കെ. ഷാനവാസ്, പി.െഎ. മുഹമ്മദ് ഇദ്രീസ്, ജോസ് ജോസഫ് എന്നിവർക്കാണ് യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യ എംേപ്ലായീസ് ഫെഡറേഷൻ (കേരള), ബെഫി ജില്ല കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ബെഫി അഖിേലന്ത്യ പ്രസിഡൻറ് സി.ജെ. നന്ദകുമാർ, ഡി.ബി.ഇ.എഫ് ജനറൽ സെക്രട്ടറി വി.ബി. പദ്മകുമാർ, ബെഫി സംസ്ഥാന സെക്രട്ടറി എസ്.എസ്. അനിൽ, ബി.സി.സി.ഇ.എഫ് സംസ്ഥാന പ്രസിഡൻറ് കെ.വി. ജോർജ്, ഡി.ബി.ഇ.എഫ് ജില്ല സെക്രട്ടറി പി.ജി. ഷാജു, ബെഫി സംസ്ഥാന ജോയൻറ് സെക്രട്ടറി സനൽ ബാബു, ടി.പി. സാജൻ, പി.കെ. ശങ്കരൻ എന്നിവർ സംസാരിച്ചു. ബെഫി ജില്ല പ്രസിഡൻറ് എസ്. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. സുശീൽകുമാർ സ്വാഗതവും കെ.പി. ജേക്കബ് നന്ദിയും പറഞ്ഞു. നരേശ്പാൽ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന കായികമത്സരങ്ങളിൽ പെങ്കടുത്ത ജില്ലയിലെ അംഗങ്ങളെ യോഗം അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.