സമഗ്ര അന്വേഷണം വേണം ^പി. രാജീവ്

സമഗ്ര അന്വേഷണം വേണം -പി. രാജീവ് കൊച്ചി: കപ്പൽശാലയിൽ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. കരാർവത്കരണം ശക്തമായതോടെ സുരക്ഷയിൽ വിട്ടുവീഴ്ച വന്നതായി ആക്ഷേപമുണ്ട്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.