കരിങ്ങാംതുരുത്തിൽ ടിപ്പർ നിയന്ത്രണംവിട്ട്​ മറിഞ്ഞു

ആലങ്ങാട്: കരിങ്ങാംതുരുത്ത് പാലത്തിന് സമീപം ടിപ്പർ ലോറി നിയന്ത്രണംവിട്ട് മീൻ കടയിലേക്ക് മറിഞ്ഞു. കൊടുവഴങ്ങയിൽനിന്ന് മെറ്റലുമായി വരാപ്പുഴയിലേക്ക്‌ പോയ ലോറിയാണ് മറിഞ്ഞത്. ആർക്കും സാരമായ പരിക്കില്ല. പാലം കടന്നതോടെ ടയറിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നറിയുന്നു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപത്ത് ആളുകൾ കൂട്ടമായി നിന്നിരുന്നെന്നും ലോറി മറിഞ്ഞതിനാലാണ് വൻ അപകടം ഒഴിവായതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.