ആലപ്പുഴ, കൊല്ലം ബൈപാസുകൾ സമയബന്ധിതമായി പൂർത്തീകരിക്കും ^മന്ത്രി സുധാകരൻ

ആലപ്പുഴ, കൊല്ലം ബൈപാസുകൾ സമയബന്ധിതമായി പൂർത്തീകരിക്കും -മന്ത്രി സുധാകരൻ ആലപ്പുഴ: കൊല്ലം, ആലപ്പുഴ ബൈപാസുകളുടെ നിർമാണം ഏറ്റെടുത്ത കാരാറുകാർക്ക് യഥാക്രമം 10, അഞ്ചുകോടി രൂപ വീതം നൽകി ഉത്തരവായതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. സംസ്ഥാന സർക്കാർ പണം നൽകാത്തതുകൊണ്ടാണ് പണി പുരോഗമിക്കാത്തതെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ബിൽ മാറിക്കിട്ടാൻ താമസം ഉള്ളതായി ഇൗ കരാറുകാരാരും രേഖാമൂലം സർക്കാറിൽ പരാതിപ്പെട്ടിട്ടില്ല. ആലപ്പുഴ ബൈപാസ് നിർമാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം പലതവണ പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയിരുന്നു. കരാർ ഏറ്റെടുത്ത കമ്പനിയുടെ സാമ്പത്തിക പരാധീനതയാണ് പ്രവൃത്തി ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് ആക്ഷേപം ഉണ്ടായിരുന്നു. മുൻ നിശ്ചയപ്രകാരം നിശ്ചിത സമയത്തിനുള്ളിൽതന്നെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പുനൽകിയിരുന്നു. ഇപ്പോഴും നിർമാണ പ്രവർത്തനത്തിൽ സർക്കാർ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങൾ അടിയന്തരമായി സർക്കാർതലത്തിൽ അവലോകനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. പണം മുൻകൂർ ചെലവഴിച്ച് പ്രവൃത്തി നടത്തി നിയമാനുസൃതം ബിൽ സമർപ്പിച്ച് തുക കൈപ്പറ്റേണ്ടത് കരാറുകാരുടെ ചുമതലയാണ്. പണം മുൻകൂർ ചെലവഴിക്കാനാവാത്ത കരാറുകാർ സർക്കാർ പണം നൽകുന്നില്ല എന്ന തെറ്റായ പ്രചാരണം നടത്തി ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞ് നിൽക്കുന്നത് സർക്കാർ ഗൗരവമായി കാണുമെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.