വിള വില ഇടിയുന്നു; ചക്കക്ക്​ നല്ല കാലം

മൂവാറ്റുപുഴ: കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവ് തുടരുന്നതിനിടെ ചക്കക്ക് നല്ല കാലം. മേഖലയിലെ പ്രധാന കാർഷിക ഉൽപന്നമായ കപ്പക്കും പൈനാപ്പിളിനുമടക്കം വിലയിടിവാണ്. നാളികേരത്തിന് കൂടുതലാണെങ്കിലും ലഭ്യത കുറവായതിനാല്‍ കര്‍ഷകര്‍ക്ക് നേട്ടം ലഭിക്കുന്നില്ല. നാടൻ ചക്കക്കാണ് ആവശ്യക്കാർ കൂടുതൽ. കഴിഞ്ഞ ദിവസങ്ങളിൽ 300 മുതൽ 350 രൂപക്കാണ് ഒരു ചക്ക വിറ്റത്. വേനല്‍ക്കാലത്ത് ഒറ്റപ്പെട്ട തോതില്‍ ലഭിക്കുന്ന ചക്കകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പ്രവാസികള്‍ക്ക് ഇഷ്ടവിഭവമായതിനാല്‍ പലരും പറയുന്ന വിലയ്ക്കാണ് ചക്ക വാങ്ങുന്നത്. താലൂക്കിലെ ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന, പാമ്പാക്കുട, പായിപ്ര, വാളകം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽനിന്നാണ് ദിനേന നിരവധി ലോഡുകൾ കയറ്റിയയക്കുന്നത്. ചക്ക വിരിയുമ്പോഴേ ഇടനിലക്കാര്‍ തോട്ടങ്ങളിലെത്തി കരാര്‍ ഉറപ്പിക്കുന്നു. ഇടിച്ചക്ക കിലോക്ക് പത്തുരൂപ മുതല്‍ 30 വരെ ലഭിക്കും. ചക്ക പറിക്കാന്‍ തൊഴിലാളികൾക്കും ക്ഷാമമുണ്ട്. പെരുമ്പാവൂരാണ് ചക്കയുടെ പ്രധാന മാര്‍ക്കറ്റ്. ഇവിടങ്ങളില്‍നിന്ന് വലിയ ലോറികളില്‍ ഇതര സംസ്ഥാനങ്ങളിലേക്കും ചക്ക കയറ്റിയയക്കുന്നുണ്ട്. ചിത്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.